ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ക്ലബ്ബുകൾ/2025-26
കുട്ടികളിലെ ഡിജിറ്റൽ ആസക്തി
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ മൊബൈൽഫോൺ ഉപയോഗം രക്ഷകര്താക്കളുമായി ചർച്ച ചെയ്തു .സർവ്വേ ഫോം വിശകലനം ചെയ്തു .സർവ്വേ ഫോമുകളിൽ നിന്ന് ലഭിച്ച എല്ലാ ഉത്തരങ്ങളും ശേഖരിച്ചു .തെറ്റായ അപൂർവ വിവരങ്ങൾ നീക്കം ചെയ്തു .ഉത്തരങ്ങൾ.ഉത്തരങ്ങൾ വിഭാഗങ്ങളായി തിരിച്ചു പട്ടികയാക്കി .ഈ പട്ടിക ഗ്രാഫിലൂടെ രേഖപ്പെടുത്തി കണ്ടെത്തലുകളും നിഗമനങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി വിശകലനം പൂർത്തിയാക്കി .കുട്ടികളെ നാടൻ കളികളിലേക്ക് മടക്കി കൊണ്ട് വരാൻ വേണ്ട നിർദേശങ്ങൾ രക്ഷാകർത്താക്കൾക്ക് നൽക
അടുക്കളയിലേക്ക്
കാർഷിക ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ പൂന്തോട്ടം നവീകരിച്ചു .പച്ചക്കറി തോട്ടം വിപുലീകരിച്ചു .അടുക്കളയിലേക്ക് കൂടുതൽ പച്ചക്കറികൾ തോട്ടത്തിൽ നിന്നും കണ്ടെത്തി .വെള്ളം ഒഴിക്കുന്നതിനും വളം ഇടുന്നതിനും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് തിരിച്ചു .ജൈവ വളവും കീടനാശിനിയും എത്തിച്ചു രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു .വിത്തുകളും കൃഷിക്ക് വേണ്ട നിർദേശങ്ങളും നൽകി കൊണ്ട് കൃഷി ഭവൻ സ്കൂളിനൊപ്പം തന്നെ ഉണ്ടായിരുന്നു .