ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/മാതൃത്വത്തിന്റെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃത്വത്തിന്റെ നൊമ്പരം

മാതൃത്വത്തിന്റെ നൊമ്പരം'

കഥ തുടരുന്നത് പൂട്ടിയ കടയുടെ മുൻപിൽ നിന്നുമാണ്. കുറച്ചുപേർ ആ കടയുടെ മുൻപിൽ ഉറങ്ങുന്നു. ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങി . അവരിൽ ഒരാ ൾ മാത്രം എഴുന്നേറ്റില്ല . അതൊരു വൃദ്ധ ആ യിരുന്നു . കടക്കു മുൻപിൽ ഉണ്ടായിരുന്നവർ ഭിക്ഷടകരയിരുന്നൂ. അവർ ആ അമ്മയെ എഴുന്നേൽപ്പിച്ചു. എന്നിട്ട് ചോദിച്ചു. അമ്മ ആ രാണ് ? ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ . ആ അമ്മയുടെ മുഖം കണ്ടാൽ നല്ല കുടുംബത്തിലെ ആനെന്ന് തോന്നുന്നു. അമ്മയുടെ ഇടറിയ ശബ്ദം മെല്ലെ പുറത്തേക്ക് വന്നു.എന്നിക്കരിയില്ല ഞാൻ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് ഇന്നലെ ഞാൻ എന്റെ വീട്ടിലായിരുന്നു. എന്നാല് ഇൗ പ്രഭാതത്തിൽ ഞാൻ ഇവിടെയും. അവരുടെ മുഖത്ത് നേരിയ ഭയമുള്ളത് പോലെ തോന്നി. ഭിക്ഷടകരി ല്‌ ഒരു ആൾ പറഞ്ഞു അമ്മയുടെ വീട് എവിടെ യാണ്‌ ഞങ്ങൾ കൊണ്ട ക്കാം വരു. അവർ അവിടെ നിന്നും നടക്കാൻ തുടങ്ങി. അമ്മയോഴിച്ച് ബാക്കിയെല്ലാവരും ഓരോ വീടിലായി കേറി . എല്ലാ വീട്ടിൽ നിന്നും ചില്ലറകൾ മാത്രം. അവസാനം അവർ ആ അമ്മയുടെ വീടിനു മുൻപിൽ എത്തി. അവർ ഞെട്ടി പോയി . വലിയ പടുകൂറ്റൻ വീട് .ഗേറ്റ് തള്ളിത്തുറന്ന് അമ്മ അകത്തേക്ക് പോകുന്നതിന് മുൻപ് അവരെ നോക്കി പറഞ്ഞു. നന്ദി അപ്പോൾ ഭീക്ഷാടകർ പറഞ്ഞു അമ്മ നമ്മുക്കു നന്ദിക്ക് പകരം ഒരു നേരത്തെ ആഹാരം തരുമോ? അമ്മക്ക് സന്തോഷമായി അമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്ത് കേരിയപ്പോൾ പട്ടി കുര ക്കാൻ തുടങ്ങി . അമ്മയെ കണ്ടപ്പോൾ പട്ടി ലേശം ഒന്ന് അടങ്ങി. പട്ടിയുടെ കുര കേട്ട് അകത്ത് നിന്ന് ഒരു സ്ത്രീ ഇറങ്ങിവന്നു. അത് ആ അമ്മയുടെ മകളാണ്. അമ്മയെ കണ്ടതും അവളുടെ മുഖം രോഷം കൊണ്ട് ചുവന്നു തുടിച്ചു . മോളെ എന്ന് വിളിക്കുന്നതിന് മുൻപുതന്നെ അവൾ അകത്തേക്ക് കയറിപ്പോയി . അമ്മ വിചാരിച്ചു. ഭിക്ഷാടകരെ കണ്ടായിരിക്കുമെന്ന്. പക്ഷേ അമ്മെയെ കണ്ടായിരുന്നു ആ ദേഷ്യം അവള് അകത്തുനിന്ന് പറയുന്നത് അമ്മയും കുടെ വന്നവരും കേട്ടു ഇൗ അമ്മയെ എത്ര കൊണ്ട് കളഞ്ഞാലും ഇ വിടെ തന്നെ വീണ്ടും വന്നോളും ഇപ്പോളിതാ കുറെ പറയാതിരിക്കുന്നത് ആന് നല്ലത് . അമ്മയുടെ കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകാൻ തുടങ്ങി . അമ്മ പട്ടികുടിനടുത് ഇരുന്ന ഓട്ട് പാത്രം എടുത്തിട്ടു അവരോട് പറഞ്ഞു പോകാം .ഭിക്ഷടകരോടൊപ്പം അമ്മയും പോയി. അകത്തേക്ക് പോയ മകൾ പുറത്തേക്ക് വന്നു . അവിടെ ആരുമില്ലായിരുന്നു അവള് ഒന്ന് ശ്വാസം വിട്ട് പറഞ്ഞു ശല്യം പോയല്ലോ ..... കാലം കുറെ കഴിഞ്ഞു കഥ തുടങ്ങിയത് പോലെ കഥ അവസാനിക്കുന്നതും പൂട്ടിയ കടയുടെ മുന്നിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആ അമ്മയുടെ മുഖത്ത് തന്നെ പതിച്ചു എന്നാൽ ആ അമ്മ എന്നെ എന്നെ ക്കൂമായി ഇൗ ലോകം വിട്ട് പോയിരുന്നു. ഇൗ കഥ ഇവിടെ അവസാനിക്കുമ്പോൾ മാതൃത്വം എന്തെന്നറിയാത്ത ജീവിക്കുന്ന ഒരുപാട് പേര് ഇന്നും ഇവി


ലക്ഷ്മിപ്രിയ
7 E ഗവ .ഹയർ സെക്കന്ററി സ്കൂൾ ഭരതന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ