ഐടി അറ്റ് സ്കൂളിന്റെ സംരംഭമായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി അവധിക്കാല പരിശീലനത്തിനു മുന്നോടിയായി കുട്ടിക്കൂട്ടം അംഗങ്ങൾക്കു വേണ്ടി നടത്തപ്പെട്ട ഏകദിന കൂടിച്ചേരൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സി എസ് ഗീതാരാജശേഖരൻ 10-03-2017 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സ്ക്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത , ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ, പിറ്റിഏ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.തുടർന്ന് ഐടി അറ്റ് സ്കൂളിന്റെ മാസ്റ്റർ ട്രെയിനറും,സ്കൂളിന്റെ മുൻ എസ്ഐടിസിയുമായ ശ്രീ മോഹൻകുമാർ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.പിന്നീട് സ്കൂൾ എസ്ഐടിസി കുട്ടിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച്മേഖലകളെക്കുറിച്ചും വിശദീകരിച്ചു.തുടർന്ന് പദ്ധതിയിലെ രണ്ട് മേഖലകൾ വീതം സ്വയം തെരഞ്ഞെടുക്കാനുള്ള സമയം കുട്ടികൾക്കു നല്കി.ഒപ്പം പിറ്റിഏ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്സ്,മദർ പിറ്റിഏ പ്രസിഡന്റ്,പിറ്റിഏ വൈസ് പ്രസിഡന്റ്,എസ്ഐടിസി,ജോയിന്റ് എസ്ഐറ്റിസി,കുട്ടികളുടെ അഞ്ച് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 11 പേരടങ്ങുന്ന ഒരു സമിതിയും രൂപീകരിച്ചു