വേനലിൻ അതിഥിയായ് വന്നുവോ ?
ആതിഥേയരാം നാം നിന്നെ ഭയക്കുന്നു
ഈ നൂറ്റാണ്ടിൽ നീ മഹാമാരിയായ് എത്തിയല്ലോ
മർത്ത്യനെ മുൾമുനയിൽ നിർത്തി
പരീക്ഷണത്തിൽ അടിമയാക്കി
ബാല്യരാം ഞങ്ങൾക്ക് ചിരിയില്ല,
കളിയില്ല, വിനോദമില്ല
കൈയിലെടുക്കാൻ സങ്കടം, സങ്കടം, സങ്കടം മാത്രം
കോവിഡേ നിന്റെ ഈ ചാഞ്ചാട്ടത്തിൽ
ആടിയുലഞ്ഞതോ ബാല്യചിത്തം
സ്‍നേഹമെന്ന മൂന്നക്ഷരത്തെ നാം ഓർത്തതില്ല
കുടുംബമെന്ന ലോകത്തെയും നാം മറന്നിരുന്നു
തിരക്കോട് തിരക്കായിടുമ്പോൾ
തിരിഞ്ഞു നോക്കണമെന്നാരും ഓർത്തതില്ല
അതിനു മറു മഹാമാരിയായി
സംഹാരതാണ്ഡവമാടിടുന്നു
കൈ കഴുകി മുഖവും വായും മൂടിക്കെട്ടി
തലയെടുപ്പുള്ളവനും താഴെത്തട്ടിലുള്ളവനെയും
ഒരുപോൽ നിർത്തി
വീടിനുള്ളിൽ മുഖത്തോട് മുഖം നോക്കിയിരുപ്പായി
സമയമില്ല സമയമില്ല എന്നോതിയ നിനക്കിന്നു
സമയം മാത്രം ബാക്കിയായി
എന്തുചെയ്യാം എന്തുചെയ്യാം എന്ന ചിന്തകൾ
മാത്രം നിന്റെ കാതിൽ മുഴങ്ങിടുമ്പോൾ
ചിന്തകളിൽ നമുക്ക് നന്മകൾ ഉതിർത്തിടാം
മാനവരാശിയെ സംരക്ഷിക്കാം
ഉറ്റവരെ സംരക്ഷിച്ചീടാം
പ്രകൃതിയെ നമുക്ക് ഒന്നായ് സ്‍നേഹിച്ചീടാം
നമുക്കൊന്നായ് മുന്നേറിടാം
നമുക്കൊന്നായ് മുന്നേറിടാം
എൈക്യദാർഢ്യത്തോടെ മുന്നേറിടാം