ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' ഉണ്ണികുട്ടനും മഴയും '''
ഉണ്ണികുട്ടനും മഴയും
മഴയുടെ ഉറ്റസുഹൃത്താണ് മഞ്ചാടിക്കാവിലെ ഉണ്ണിക്കുട്ടൻ. മഴ നനയുന്നത് അവന് വളരെ ഇഷ്ടമാണ്. പള്ളിക്കൂടം തുറക്കുമ്പോൾ നല്ല മഴക്കാലം ആണ്. പള്ളിക്കൂടത്തിന്റെ പടിവരെ ഉണ്ണിക്കുട്ടന്റെ കൂടെ മഴ കൂട്ടുകാരൻ കാണും. ടൗണിൽ നിന്നും കുറച്ച് ഉള്ളിലാണ് ഉണ്ണിക്കുട്ടന്റെ വീട്. അതുകൊണ്ട് കുറച്ചു ദൂരം നടന്നാൽ മാത്രമേ അവന് കൂട്ടുകാരെ കിട്ടുകയുള്ളൂ. ഉണ്ണിക്കുട്ടൻ പള്ളിക്കൂടത്തിലേക്ക് ഇറങ്ങാൻ താമസിച്ചാൽ അവർ പോകും. പിന്നെ അവന് കൂട്ട് മഴ തന്നെ. പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. ഉണ്ണിക്കുട്ടന്റെ അച്ഛൻ അവന് പുതിയ കുപ്പായവും സഞ്ചിയും കുടയും വാങ്ങി കൊടുത്തു. ഉണ്ണിക്കുട്ടനു വളരെ സന്തോഷാ മായി.കീറിയ കുടയും ഉപയോഗിച്ച് പഴകിയ സഞ്ചിയുമൊക്കെ ഇനി കൊണ്ടു പോകേണ്ടി വരില്ലല്ലോ എന്നോർത്ത് അവന്റെ മനസ് സന്തോഷത്തോടെ തുള്ളി ചാടി. ഉണ്ണിക്കുട്ടൻ അമ്മയോട് പറഞ്ഞു. എന്റെ കൂട്ടുകാരെല്ലാം ബല്യ പണക്കാരാണ്. പള്ളിക്കൂടത്തിലേക്ക് പോകാൻ എന്റെ കുപ്പായമൊന്നും നന്നല്ല. എന്തായാലും അച്ഛൻ ഇവയൊക്കെ വാങ്ങിയത് നന്നായി. ഇന്ന് പള്ളിക്കൂടം തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ അതി രാവിലെ എണീറ്റു. നേരത്തെ കുളിച്ചു പോകാൻ തയാറായി. കുടയും സഞ്ചിയും കുപ്പായവും വൃത്തിയായി സൂക്ഷിച്ചുകൊള്ളാൻ അമ്മ പറഞ്ഞു.പോകുന്നതിന് മുൻപ് മാതാപിതാക്കൾക്ക് ഉമ്മ കൊടുക്കാൻ അവൻ മറന്നില്ല. മുറ്റത്തെ പടി ചവിട്ടിയതും വലിയൊരു മഴ. കുട പിടിച്ചുകൊണ്ട് പോടാ. അകത്തു നിന്ന് അച്ഛന്റെ വിളി. ആ കാര്യത്തിൽ ആയിരുന്നു ഉണ്ണിക്കുടനു സങ്കടം. ഇത്രയും നാൾ കൂടെയുണ്ടായിരുന്ന മഴകൂട്ടുകാരനെ അവൻ എങ്ങനെ അകറ്റി നിർത്തും. പഴയ കുടയുടെ വിടവിലൂടെ അവൻ എന്നോട് സംസാരിക്കുമായിരുന്നു. പുത്തൻ കുടപിടിചപ്പോൾ മഴ തന്നിൽ നിന്നും അകന്ന് പോകുന്നതു പോലെ അവനു തോന്നി. ഉണ്ണികുട്ടന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. പെട്ടെന്ന് ഒരു വില്ലൻ കാറ്റ് വന്നു അവന്റ കുടയെ പറത്തി കൊണ്ടു പോയി. അപ്പോൾ അവന്റ കണ്ണുനീർ തഴുകി മാറ്റി മഴ കൂട്ടുകാരൻ എത്തി കഴിഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |