ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/കടലിന്റെ മക്കൾ

കടലിന്റെ മക്കൾ

ഇഷ്‍ടമില്ലൊത്തിരി കാർമ‍ുകിൽ വർണമാം
മത്സ്യതൊഴിലാളിയെ
വിയർപ്പിൻ ഗന്ധത്താൽ വിദ‍ൂരസമ‍ുദ്രത്തിൽ
വലവീശ‍ും കടലിന്റെ മക്കളെ
പൊഴികള‍ും, അഴികള‍‍ും ച‍ുഴികള‍ും തിരകള‍ും
ത‍ുഴഞ്ഞ‍ു കടക്ക‍ും
കടലമ്മതൻ സന്തതി മ‍ുക്ക‍ുവനാണത്രെ!
ഇഷ്‍ടമാണൊത്തിരി ചാളയ‍ും ച‍ൂരയ‍ും ചെമ്മീന‍ുമൊക്കെ
ചോറ്റിൽ വിളമ്പ‍ുമ്പോഴ‍ും, ഉര‍ുട്ടി വിഴ‍ുങ്ങ‍ുമ്പോഴ‍ും
അറിയ‍ുന്നില്ലിവരാര‍ുമേ മ‍ുക്ക‍ുവൻ തൻ മഹത്വം
അവഗണിച്ചീട‍ുമ്പോളൊന്നോർക്ക‍ൂ നിങ്ങൾ
അവഗണിച്ചീട‍ുമോ മത്സ്യ വിഭവങ്ങളെ
ജലത്തിനടിയിൽ കേരളം മ‍ുക്കിളിയിട്ടപ്പോൾ
ത‍ുടിക്ക‍ുന്ന ജീവന‍ുകൾ പൊക്കിയെട‍ുക്കാന‍ു-
ണ്ടായിര‍ുന്ന‍ു കടലമ്മതൻ മക്കൾ
എന്തേ ചിന്തിച്ചില്ലവൻ മ‍ുക്ക‍ുവനെന്ന്
വള്ളത്തിൽ കയറാൻ തൻ പ‍ുറം ചവിട്ടാൻ കാട്ടിയപ്പോൾ
എന്തേ ചിന്തിച്ചില്ലവൻ മ‍ുക്ക‍ുവനെന്ന്
സഹായ ഹസ്‍തം സ്വീകരിച്ചപ്പോൾ
അപരന്റെ ജീവനായ് സ്വജീവിതം വെള്ളത്തിൽ
താഴ്‍ത്തി തങ്ങളെ അവഗണിച്ചവരെ
ജീവിതത്തില‍ുയർത്തിയ കടലിന്റെ മക്കൾ
മ‍ുക്ക‍ുവനോ??? അതോ ദൈവദ‍ൂതനോ???
കഴിയില്ലൊര‍ുവന‍ും തപസ്സിര‍ുന്നാൽ പോല‍ുമേ
സ്വജന്മമിത്രയ‍ും സ‍ുക‍ൃതമാക്ക‍ുവാൻ
 

അനന്തു എസ് ആർ
10 D ഗവൺമെൻറ്. വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത