ഗവൺമെന്റ് യു.പി സ്കൂൾ നെടുമറ്റം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1912-ൽ പെട്ടന്നാട്ട് കുര്യൻ മകൻ മാണിയുടെ നേതൃത്വത്തിൽ തദ്ദേശവാസികളുടെ സഹായത്തോടെ ഒരു ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. വിദ്യാലയരേഖകൾ പ്രകാരം കോട്ടൂർ മത്തായി മകൻ കെ.എം. മത്തായിയാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി. മൂന്ന് വർഷത്തിന് ശേഷം 1915 ൽ വിദ്യാലയവും വിദ്യാലയമടങ്ങുന്ന 50 സെന്റ് സ്ഥലവും സൗജന്യമായി അന്നത്തെ ദിവാൻ കൃഷ്ണൻനായരുടെ പേരിൽ കുര്യൻ മാണി കൈമാറുകയാണുണ്ടായത്. അതോടെ സ്കൂളിന്റെ പേര് വെർണാകുലർ പ്രൈമറി ബോയ്സ് സ്കൂൾ എന്നായിമാറി.
1940 മുതൽ സ്കൂൾ മലയാളം പ്രൈമറി സ്കൂൾ (m.p.s) എന്നറിയപ്പെട്ടു തുടങ്ങുകയും ചെയ്തു. 1962 ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡു ചെയ്തു. വേണ്ടത്ര കെട്ടിട സൗകര്യമില്ലാതിരുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് 1970 വരെ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. 1978 ൽ വെള്ളവശേരി കൃഷ്ണപിള്ള അയ്യപ്പൻപിള്ള മാണിക്കുന്നേൽ തോമസ് ഫ്രാൻസിസ് എന്നിവരിൽ നിന്നായി 50 സെന്റ് സ്ഥലം കളിലസ്ഥലത്തിനായി അക്വയർ ചെയ്തു. അങ്ങനെ 1 ഏക്കർ 50 സെന്റ് സ്ഥലം സ്കൂളിനുണ്ട്