ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം
(ഗവൺമെന്റ് ബോയിസ്.എച്ച്.എസ്.എസ്. മിതൃമല/അക്ഷരവൃക്ഷം/അതിജീവനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിജീവനം
കേരളം ശുചിത്വത്തിന്റെ കാര്യത്തിലും രോഗപ്രതിരോധ സംവിധാനങ്ങളിലുമൊക്കെ മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമാണ്.ഇന്നു നാം ജീവിക്കുന്ന ചുറ്റുപാട് മലിനീകരണം നിറഞ്ഞതാണ്.ദിനംപ്രതിയുള്ള പരിസ്ഥിതി മലിനീകരണവും മനുഷ്യന്റെ ആഹാരരീതിയും നിരവധി രോഗങ്ങളെ വിളിച്ചു വരുത്തിക്കൊണ്ടിരിക്കുന്നു.ഓരോ നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ഓരോ മഹാവ്യാധികൾ ലോകമെമ്പാടും പടർന്നു പിടിക്കുന്നു.പണ്ടുകാലത്ത് ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാ വ്യാധിയായിരുന്നു വസൂരി.പണ്ടുകാലത്ത് വസൂരി വന്നാൽ മരിക്കാതെ മറ്റു വഴികൾ ഇല്ലായിരുന്നു.എന്നാൽ കാലക്രമേണ വസൂരിക്കുള്ള മരുന്നുകൾ കണ്ടെത്തുകയും അതിന്റെ പ്രതിരോധ കുത്തിവെയ്പുകൾ എല്ലാവർക്കും നൽകുകയും ചെയ്ത് ആ മഹാവ്യാധിയെ ഈ ലോകത്തു നിന്ന് തുടച്ചു മാറ്റുകയും ചെയ്തു. 2018-ൽ കേരളത്തിൽ വന്ന ഒരു മഹാവ്യാധിയായിരുന്നു നിപ്പ വൈറസ്.നിപ്പ വൈറസ്സിനെതിരെ കേരളം കരുത്തോടെ പൊരുതി ജയിച്ചു.ഈ മഹാവ്യാധികളെല്ലാം പടരുന്നത് തടയുന്നതിനുള്ള ഏക മാർഗ്ഗം മനുഷ്യന്റെ ശുചിത്വ ശീലങ്ങളും മറ്റും തിരികെ കൊണ്ടുവരുക എന്നുള്ളതാണ്.നമ്മുടെ കുട്ടികളെ നല്ല ശുചിത്വ ശീലങ്ങൾ പഠിപ്പിക്കേണ്ടത് രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും ചുമതലയാണ്."ചൊട്ടയിലെ ശീലം ചുടലവരെ" എന്നു പറയുന്നതുപോലെ എതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് രോഗ പ്രതിരോധ ശേഷി നേടിയെടുത്തേ മതിയാകൂ.അതിനായി ഓരോ വീടുകളിലും ജൈവ കൃഷിയും ശുചിത്വ ശീലങ്ങളും പാലിച്ചേ മതിയാകൂ. നമ്മുടെ കേരള ഗവൺമെൻറ് നല്ല മാർഗ നിർദ്ദേശങ്ങൾ ഈ കാലഘട്ടത്തിൽ മുന്നോട്ട് വയ്ക്കുക്കുന്നുണ്ട്.ഇത് പാലിക്കുന്നതിന് ഓരോരുത്തരും ബാധ്യസ്ഥരാണ്.എന്നാൽ മാത്രമേ നമ്മൾ ഓരോരുത്തരും പടരുന്ന മഹാവ്യാധികളിൽ നിന്നും രക്ഷപ്പെടുകയുള്ളു.ഈ കാലഘട്ടത്തിൽ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കോവിഡ്- 19 മഹാവ്യാധി എത്രയും വേഗത്തിൽ തന്നെ നിർമാർജ്ജനം ചെയ്യാൻ ഓരോ രാജ്യത്തിനും കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം