കൂട്ടുകാരെ നിങ്ങളെ
കാണാൻ കൊതിയുണ്ട്
വീട്ടിനുള്ളിൽ ഞങ്ങ
ളെല്ലാമായിപ്പോയി
പഴയകാല ചിത്രങ്ങൾ
ഓർത്തിരുന്നു ഞാൻ
പുതിയൊരു പുലരിക്കായ്
കാത്തിരിപ്പൂ ഞാൻ
കൂട്ടരുമായി കൂട്ടുമില്ല
കളിചിരിയെല്ലാം കാണാതായി
പഠനമെല്ലാം എന്നേപോയി
കൊറോണയെല്ലാം കൊണ്ടും പോയി
ലോക്ഡൗണങ്ങു പ്രഖ്യാപിക്കേ
കടകളെല്ലാം പൂട്ടിപ്പോയി
റോഡിലാകെ നിശബ്ദത
ബാക്കിയായി
അലയങ്ങൾ മൂകമായി
പൂജകളെല്ലാം ഓൺലൈനായി
മാനവരെല്ലാം വീടിനുള്ളി
ലിരിപ്പുമായി
നാട്ടിലാകെ കൊറോണ
പരന്നീടുമ്പോൾ
കാവലായി പോലീസും
നിരന്നീടുന്നു.
ത്യാഗസമ്പന്നരാം ആരോഗ്യ
പ്രവർത്തകർ
നമുക്കങ്ങ് തുണയായി
നിന്നീടുന്നു
അകലം പാലിച്ചു നിന്നീടും
സോപ്പു കൊണ്ട് കൈകഴുകും
കൊറോണയെന്ന മഹാമാരിയെ
തുരത്തീടും ഞങ്ങൾ തുരത്തീടും