ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യസമൂഹം ഏറ്റവും പ്രാധാന്യകൊടുക്കേണ്ടുന്ന ഒന്നാണ് ശുചിത്വം. ആരോഗ്യം പോലെ തന്നെ നമ്മുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശുചിത്വം. നമ്മൾ ശുചിത്വം ഉള്ളവരായി തീരണമെങ്കിൽ ആദ്യം നാം ശുചിത്വം എന്താണെന്ന് അറിയണം .ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായിട്ടുണ്ടളളത്. അതിനാൽ ആരോഗ്യം ,വ്യത്തി ,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. ശുചിത്വത്തെ നമുക്ക് മൂന്നായി തരം തിരിക്കാം. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ്. .ശുചിത്വ പരിപാലനത്തിൻ്റെ പോരായ്മ കൊണ്ടാണ് 90% രോഗങ്ങളും വരുന്നത്.' വ്യക്തി ശുചിത്യം എന്ന് പറയുന്നത് വ്യക്തികൾ പാലിക്കേണ്ടവയാണ്. കൃത്യമായി ശുചിത്വം പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെ ഒഴിവാക്കാൻ കഴിയും. വ്യക്തി ശുചിത്വത്തിൽ പ്രധാനമായും പാലിക്കപ്പെടേണ്ട ഒന്നാണ് കൈകഴുകൽ, കൈ കഴുകുന്നതിലൂടെ വയറിളകത്വക്ക് രോഗങ്ങൾ തുടങ്ങിവയും കൊറോണ, ' HIV ,കോളറ, ഹെർപ്പിസ്, മുതാലയ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ അകറ്റി നിറുത്താം.. കൈകൾ കഴുകുമ്പോൾ സോപ്പോ, സാനിറ്റൈസ് റോ ഉപയോഗിക്കുക.' പൊതു സ്ഥല സമ്പർക്കത്തിന് ശേഷം 20 സെക്കൻ്റോളം കൈകൾ കഴുകേണം. ഈ കോവിഡ് കാലത്ത് ഇത് വളരെ അത്യാശ്യമാണ്.അതു പോലെ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കേണം.ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രമെ നമ്മുടെ സമൂഹം പുർണ്ണമായി ശുചിത്വമുള്ളതാകും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ 'നമുക്ക് ഗൃഹ ശുചിത്വവും പരിസര ശുചിത്യവും കൈവരുന്നു. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ തെളിവാണ്. ശുചിത്വമില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് മലിനീകരണം അവരവർ കാരണം ഉണ്ടാകുന്ന മാലിന്യ നിൻ്റെ ഉത്തരവാദിത്യം അവർ തന്നെ ഏറ്റെടുക്കണം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഇപ്പോഴും പിന്നിലാണ്. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരൻ്റെ പറമ്പിലേക്ക് എറിയുന്ന സ്വന്തം വീട്ടിലെ മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്ന കേരളീയർ അധികം വൈകാതെ മാലിന്യകേരളം എന്ന ബഹുമതി കേരളത്തിന് വാങ്ങി തരും. ഇത് മാറണം അതിന് ശക്തമായ പരിശ്രമവും ശുചിത്യശീലപരിഷ്കാരങ്ങളും ആണ് ആവശ്യം. അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം

അഭിതീഷ് എസ് ബി
8 B ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം