ഞായറുമില്ല തിങ്കളുമില്ല
എല്ലാദിനങ്ങളുമൊന്നുപോലെ
ഞായറാഴ്ച പള്ളിയിൽ കുർബ്ബാന ചൊല്ലാനും
വെള്ളിയാഴ്ച പള്ളിയിൽ ജൂദാക്കു കൂടാനും
അന്തിക്ക് ക്ഷേത്രത്തിൽ അർച്ചന ചെയ്യാനും
നമ്മളോരുവേള മറന്നിരിക്കുന്നു
കൊറോണ മാരിതൻ മരണ ഭയത്താൽ
നമ്മളെ നമ്മൾ മറന്നിരിക്കുന്നു
ചായങ്ങളില്ല ചമയങ്ങളില്ല
ആർഭാടമില്ലാഹങ്കാരവുമില്ല
പറമ്പിലെ കോണിലെയനാഥമാം
ചക്കയാണെനിക്കാശ്രയം
അച്ഛനാരാണെന്നുമമ്മയാരാണെന്നും
മുൂത്തശ്ശിയാരെന്നുമിന്നുമറിവൂഞാൻ
അറിയാത്ത പാഠങ്ങൾ അറിയിക്കുവാൻ വന്ന
ഇത്തിരികുഞ്ഞനാം കോറോണക്ക് സ്തുതി