കേരളമെന്ന മനോഹരീ
അതിജീവനത്തിൻ്റെ മാതൃത്വമേ .....
നിന്നിലിന്നിതാ ശാപമെത്തി -
കൊറോണയെന്നൊരു ശാപമെത്തി.....
മാറേണം മറികടക്കേണം
നടക്കയില്ല നടപ്പാക്കയില്ല
നിൻ വേട്ട എൻ കേരള മണ്ണിലായ്.....
നിപ്പയും പ്രളയവും വന്നകന്നു
ഈ മഹാമാരി വന്നു..... തളർന്നതില്ല......
ഒന്നാണു നമ്മൾ ഒന്നാണു നമ്മൾ
ഒറ്റ മനസ്സുള്ള കേരളീയർ.......
ഒരുമിച്ചു നിന്നിടും തളരാതെ - പൊരുതിടും
നീയെന്ന ജ്വാലയെ കെട്ടൊടുക്കാൻ .....,
തളരില്ല ഞങ്ങൾ തളരില്ലിനി...... അതിജീവനത്തിൻ്റെ മക്കളാം മലയാളികൾ .....