ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നാം വസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. നിറയെ കല്പവൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം. എന്നാൽ വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു. തെങ്ങുകൾ ഉണങ്ങി കരിഞ്ഞിരിക്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതെ ആയിരിക്കുന്നു. ഇപ്പോഴത്തെ നമ്മുടെ ഈ പരിസ്ഥിതിയിൽ വയലുകൾക്ക് പകരം നമ്മൾ മനുഷ്യർ ഫ്ളാറ്റുകളും ഫാക്ടറികളും ഉയർത്തി യെടുക്കുകയാണ് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ചപ്പുചവറുകൾ വലിച്ചെറിയാതെ ഇരിക്കുക. പ്ലാസ്റ്റിക് കവറുകൾ ക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുക. മരങ്ങൾ നട്ടു പിടിപ്പിക്കുക, കിണറുകൾ വലയിട്ടു മൂടുക. അങ്ങനെ അങ്ങനെ ഒട്ടനവധി പരിസ്ഥിതി ശുചീകരണങ്ങളുണ്ട്. കൊറോണ എന്ന മാരകമായ അസുഖം പകരാൻ ഇടയായത് തന്നെ കൂടുതലും ശുചിത്വമില്ലായ്മ കൊണ്ടാണ്. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. അപ്പോൾ തന്നെ നമുക്ക് പരമാവധി രോഗത്തെ ചെറുക്കാൻ ആകും. നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ഇടവിട്ട് ഇടവിട്ട് ഹാൻ വാഷോ, സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. പുറത്തേക്കിറങ്ങിയാൽ മാസ്ക് ഉപയോഗിക്കുക. രോഗം വരുമ്പോൾ മനുഷ്യന് ശരീരത്തിൽ ചെറുക്കാനുള്ള കഴിവാണ് രോഗ പ്രതിരോധ ശേഷി എന്ന് നാം പറയുന്നത്. ചില ആളുകളിൽ കുറവോ, കൂടുതലോ ആയിരിക്കും. മനുഷ്യശരീരത്തിൽ പോഷകാഹാരങ്ങളുടെ അളവ് കുറയുമ്പോൾ രോഗ പ്രതിരോധശേഷി കുറയുന്നതിന് കാരണമാകുന്നു..
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം