ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ഉണ്ണിയും മുത്തശ്ശിയും
ഉണ്ണിയും മുത്തശ്ശിയും
ഉണ്ണി കൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു.അവൻവിശപ്പുപോലും മറന്ന് കളിയിൽമുഴുകിയിരുന്നു.പെട്ടന്നാണ് അമ്മയുടെവിളിഉണ്ണീ..ഉണ്ണീ..അവൻപെട്ടന്ന് വീട്ടിലേക്ക് ഓടി എത്തി.ഉമ്മറത്ത്എത്തിയപ്പോൾ കറികളുടെ മണം അവനെ വല്ലാതെ കൊതിപ്പിച്ചു.വേഗംഅവൻഭക്ഷണം കഴിക്കാനിരുന്നു.അമ്മ വടിയുമായി എത്തിയപ്പോൾ അവൻഓടി മുത്തശ്ശിയുടെ അടുക്കലെത്തി.അമ്മഎന്തിനാണ്എന്നെ തല്ലാൻ വരുന്നത് മുത്തശ്ശീ? കുട്ടീ നീ കൈ കഴുകിയോ?ഇല്ല മുത്തശ്ശീ അതാണ് അമ്മ വടിയുമായി എത്തിയത്.ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾസോപ്പ്ഉപയോഗിച്ച് കഴുകണം.ശുചിത്വംഇല്ലങ്കിൽ അസുഖങ്ങൾവരും.ശുചിത്വശീലങ്ങൾ പാലിച്ചാൽ അസുഖങ്ങൾവരില്ല.മുത്തശ്ശി പറഞ്ഞത്കേട്ട്ഉണ്ണി പെട്ടന്ന് കുളിച്ചുവന്നു.അമ്മ വിളമ്പിയഭക്ഷണം സ്വാദോടെ കഴിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |