ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സയൻസ് ക്ലബ് സയൻസ് അധ്യാപകരുടെയും ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളുടെയും നേതൃത്വത്തിൽ വളരെ സജീവമാണ്

       കോവിഡ് പശ്ചാത്തലത്തിൽ പരിസ്ഥിതി ദിനം, ചാന്ദ്രദിനം, ഓസോൺ ദിനം, ഹൃദയ ദിനം എന്നിവ ഓൺലൈനായിട്ടാണ് ആചരിച്ചത്.പരിസ്ഥിതി ദിനം കുട്ടികൾ വീടിൻ്റെ പരിസരത്ത് വൃക്ഷത്തൈകൾ നട്ടും ,പരിസ്ഥിതിസംരക്ഷണ സന്ദേശങ്ങൾ, പോസ്റ്റർ ഇവ ഗ്രൂപ്പിൽ നൽകിയും ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തയ്യാറാക്കിയും ആചരിച്ചു.
        ചാന്ദ്രദിനത്തോടനുബന്ധിച്ച് അമ്പിളിക്കഥ അവതരിപ്പിച്ചു. സ്പേസ് സ്യൂട്ട് ധരിച്ച് ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പ്രഭാഷണം, പോസ്റ്റർ, സന്ദേശങ്ങൾ എന്നിനിവ ഗ്രൂപ്പിൽ അവതരിപ്പിച്ചു.
        ഓസോൺ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ വീഡിയോകൾ ഓഡിയോകൾ, പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.
         ഹൃദയദിനത്തിൽ ഹൃദയാരോഗ്യവും ഭക്ഷണരീതികളും എന്ന വിഷയത്തെ സംബന്ധിച്ച് കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.ഹൃദയ സംരക്ഷണ മാർഗ്ഗങ്ങൾ സംബന്ധിച്ച ചിത്രപ്രദർശനം ഗ്രൂപ്പിൽ നടന്നു.
          ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വസ്തുക്കൾ - സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മാരകമായ വിഷം എന്ന വിഷയവുമായി ബന്ധപ്പെട്ട് 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്ക്കൂളിലെ ബയോളജി അധ്യാപിക ക്ലാസ്സ് നൽകി.