ഗവ വി എച്ച് എസ് പുത്തൂർ/ഗോൾ 2026
ഗോൾ 2026
ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് '''1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'''. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള സ്കൂളുകളിൽ, 2026 ജൂൺ 11 മുതൽ ജൂലൈ 20 വരെ ഈ കാമ്പയിൻ നടക്കും. സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുന്ന കാമ്പയിൻ വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരിക്കും, കൂടാതെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.