ആർത്തി മൂത്തു
കണ്ണിരുണ്ടു.
മോഹമുണർന്നു
ചെവികളടഞ്ഞു.
വിശപ്പേറി
രുചി മാറി.
മല തുരന്നു
പുഴ മൂടി.
കുഴി തോണ്ടി
കുളം നികത്തി.
ഭൂമിയൊന്നു കുലുങ്ങിയാൽ
മൂഷിക സ്ത്രീ പിന്നെയും
മൂഷിക സ്ത്രീ!!!
ഹബീബുള്ള H
7 A ഗവ യു പി എസ് വഞ്ചിയൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത