കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കയറി പ്പറ്റി
ലോകം മുഴുവൻ പടർന്ന് പടർന്ന്
ജനങ്ങളെയാകെ ഭീതിയിലായ്ത്തി
ആളുമില്ല ആരവവുമില്ല എങ്ങും
ഭീകര ശൂന്യത മാത്രം
തിക്കും തിരക്കുമൊട്ടുമില്ല
നിരത്തിലൊന്നും വാഹനവുമില്ല
ആർഭാടവും പൊങ്ങച്ചവും
വേഷം കെട്ടലുമൊട്ടുമില്ല
മാളുകളില്ല , സ്റ്റാളുകളില്ല
സിനിമാശാലകൾ
പൂട്ടിപ്പോയി
ഇതൊരു ലോക് ഡൌൺ കാലമല്ലേ
എന്തൊരു ലോക് ഡൌൺ കാലമിത്
എങ്കിലും നമ്മുടെ നന്മയ്ക്കായി
ഉപയോഗിക്കാം നല്ലതിനായി
കോവിഡ് -19പിടിച്ചു കെട്ടാൻ മുന്നിൽതന്നെ സർക്കാരും
ഡോക്ടറുമുണ്ടേ, നഴ്സുമുണ്ടേ സർവ്വ
സജ്ജീകരണവുമുണ്ടേ
നമ്മുടെ നല്ലൊരു നാളെയ്ക്കായി
പോലീസു സേവനം ഒപ്പമുണ്ടേ
കീഴടക്കാം ജാഗ്രതയോടെ കൊറോണ എന്ന വിപത്തിനെ.