ഇത് കൊറോണക്കാലം
കുട്ടികളായ ഞങ്ങൾ തടവിലായകാലം
കളിചിരികൾ നിലച്ചകാലം
കൂട്ടുകൂടി കളിക്കാത്ത കാലം
നാട്ടിൽ പകർച്ചവ്യാധി പടരുംകാലം
വീട്ടിൽനിന്നും പുറത്തിറങ്ങാൻ പറ്റാത്ത കാലം
ആളുകൾ കൊറോണ മൂലം മരിച്ചകാലം
ലോകരാജ്യങ്ങൾ കൊറോണഭീതിയിൽവിറച്ചകാലം
കടകൾ അടച്ചൂ നമ്മൾ
ജോലി ചെയ്യാതിരുന്നൂ നമ്മൾ
പഠനം തുടരാതെ കഴിഞ്ഞൂ നമ്മൾ
യാത്ര ചെയ്യാതിരുന്നൂ നമ്മൾ
അതിർത്തികൾ അടച്ചൂ നമ്മൾ
ആരാധനാലയങ്ങൾ അടച്ചൂ നമ്മൾ
ഈസ്റ്റർവിഷു ആഘോഷിച്ചില്ല നമ്മൾ
വീടുകളിൽ കഴിഞ്ഞൂ നമ്മൾ
കൈകൾ ശുചിയാക്കി നമ്മൾ
അകലം പാലിച്ചൂ നമ്മൾ
മാസ്ക് ധരിച്ചൂ നമ്മൾ
കൊറോണയെ തുരത്തീ നമ്മൾ