ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/പശ്ചിമഘട്ടനിരക
ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ | Kollam ജില്ലയിലെ അര്യങ്കാവ് ചുരവും പാലക്കാട് ചുരവും ആണ് ഈ പർവ്വതമേഖലയിലെ പ്രധാന വിടവുകൾ .... അത്യപൂർവ്വ സസ്യജന്തുവർഗ്ഗങ്ങളുെടെ ആവാസമേഖലയാണ് പശ്ചിമഘട്ടം 9216 അപൂർവ്വ സസ്യവർഗ്ഗങ്ങളും (പുഷ്പ്പിക്കുന്നവ 7402 പുഷ്പ്പിക്കാത്തവ 1814) സസ്തനികൾ 139 . 508 തരം പക്ഷിവർഗ്ഗങ്ങളും , 179 തരം ഉഭയ ജീവികളും 290 തരം ശുദ്ധജല മത്സ്യങ്ങളും ഈ മേഖലയിൽ അധിവസിക്കുന്നു അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.