ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ലോകമാതൃഭാഷാ ദിനം

കട്ടച്ചിറ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിലെ മാതൃഭാഷ ദിനാചരണം പ്രത്യേക അസംബ്ലിയോടുകൂടി നടത്തി . അസംബ്ലിയിൽ അധ്യാപകരും കുട്ടികളും മാതൃഭാഷാദിന പ്രതിജ്ഞയെടുത്തു.തുടർന്ന് കവിതാപാരായണം, അക്ഷര ശ്ലോകം, ഉപന്യാസ വായന എന്നിവ നടത്തി . ഐക്യരാഷ്ട്ര സഭ മാതൃഭാഷാ ദിനം ആചരിക്കാൻ ഇടയായ സാഹചര്യത്തെ പറ്റി അധ്യാപികമാരായ ജയ.റ്റി.നായർ,റഹീന ഇ.ഐ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു .



