ഗവ.എൽ പി എസ് കരൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഇന്നലെ
ശക്തൻ, ഞാൻ സർവ്വശക്തൻ
ശക്തൻ, ഞാൻ പ്രപഞ്ചനാഥൻ
പ്രകൃതിയും ജീവജാലങ്ങളും
എന്നടിമകൾ, ഞാനവർക്കുടമയും
ആനയോ തിമിംഗലമോ
പുഴുവോ പൂമ്പാറ്റയോ
എല്ലാമെൻ ചൊല്പടിയിൽ
ഏവർക്കും ഞാൻ ഉടയോൻ

ഇന്ന്
ഇത്തിരിക്കുഞ്ഞൻ വൈറസ് നിന്നാൽ
തടവിലായ് ഞാൻ, മർത്യൻ
മുഖംമൂടിയും കൈയുറകളും
ധരിച്ചന്യഗ്രഹജീവിയെപ്പോൽ
വയ്യ, പുറത്തിറങ്ങാൻ കൂട്ടം കൂടീടാൻ
ഇല്ല, വിനോദങ്ങളും ആഘോഷങ്ങളും
ക്ഷമിക്കൂ പ്രകൃതിയേ ഞാൻ
നിന്നുടമയല്ല , ഉടയോനല്ല
നിൻ കുഞ്ഞിവൈറസിൽ മുമ്പിൽ
ഇടറിയോൻ, തക‍ർന്നവൻ
താഴ്ന്ന ശിരസ്സാൽ ക്ഷമ യാചിപ്പൂ
പൂക്കളെ, പൂമ്പാറ്റകളെ

ഇമ്മാനുവൽ ജോൺസൺ
3 എ ഗവ.എൽ.പി.സ്കൂൾ കരൂർ ഈസ്റ്റ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത