ഗവ.എൽ.പി.എസ്. ഏഴംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കെ. പി. റോഡിൻറെ 750 മീറ്റർ വടക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി എട്ടു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും അഞ്ചു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയുണ്ട്. പ്രീപ്രൈമറി ക്ലാസിൽ ധാരാളം പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ വിശാലമായ ടോയ്ലറ്റ് സൗകര്യവും വിശാലമായ വാഷിംഗ് ഏരിയയും ഉണ്ട്. കളിസ്ഥലവും,കളിയുപകരണങ്ങളും സ്കൂളിനുണ്ട്. ചുറ്റുമതിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു. കുട്ടികൾക്കായി പി. റ്റി. എ യുടെ സഹകരണത്തോടെ സ്കൂൾ ബസ് സൗകര്യം നൽകി വരുന്നു.