ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം
എന്റെ സ്വപ്നം രാവിലെ 7.00 മണിക്ക് ജനാലയിൽക്കൂടി നോക്കി......ഹായ് നല്ല തണുപ്പ്.ഇന്ന് സ്കൂളിൽ പോകണ്ടല്ലോ.ഇനി മാർച്ച് 31ന്പോയാൽ മതി.ഒരൊറ്റ പരീക്ഷയും കൂടിയെഉള്ളൂ.അത് കഴിഞ്ഞാൽ വേനലവധിയാണ്,സ്കൂൾ അടയ്ക്കും.പിന്നെ സുഖമായി.ഉത്സവം കൂടാം.വിരുന്ന് പോകാം.കൂട്ടുകാരുടെ കൂടെ ഇഷ്ടം പോലെ കളിക്കാം.അങ്ങനെ അങ്ങനെ ഒരുപാട് സ്വപ്നങ്ങളായിരുന്നു.ഞാനിതൊക്കെ ആലോചിച്ച് സന്തോഷിച്ചിരിക്കുമ്പോൾ അതാ അമ്മ പറയുന്നു" ഇനി പുറത്തേക്ക് ഒന്നും ഇറങ്ങണ്ട,"വീട്ടിൽ ഉള്ളിൽ തന്നെ ഇരുന്നാൽ മതി.കുറച്ചുകാലത്തേക്ക് അയൽവീട്ടിലോ ബന്ധുവീട്ടിലോ,പാർക്കിലോ ബീച്ചിലോ പോകാനോ കൂട്ടുകാരുടെ കൂടെ കളിക്കാനോ ഒന്നും പറ്റില്ല.മാത്രമല്ല കെെകൾ ഇടയ്ക്കിടയ്ക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.ഇനി അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങുകയാണെങ്കിൽ നിർബന്ധവായും മാസ്ക് ധരിക്കണം.
അമ്മയ്ക്ക് എന്ത് പറ്റി ഞാൻ അമ്മയോട് കാര്യം തിരക്കി."മോളേ നമ്മുടെ ലോകത്തെ കൊറോണ എന്ന ഒരു മാരക വെെറസ് പിടികൂടിയിരിക്കുകയാണ്."അതുകൊണ്ട് നമ്മൾ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല.കാരണം ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വേഗത്തിൽ പകരുന്ന ഒരു വെെറസാണ്.ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.നമ്മുടെ ലോകത്ത് എത്രയോ ആയിരങ്ങൾ ഈ വെെറസിനെത്തുടർന്ന് മരിച്ചു കഴിഞ്ഞു.അതുകൊണ്ട് നമ്മൾ ജാഗ്രതയോടെ നമ്മുടെ ആരോഗ്യപ്രവർത്തകർ പറയുന്നതിനനുസരിച്ച് നീങ്ങണം.അമ്മ ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ ആഗ്രഹങ്ങളൊക്കെ വെറുതെ ആയല്ലോ എന്നോർത്ത് എനിക്ക് ഒരുപാട് വിഷമം തോന്നി.എങ്കിലും ഈ മാരക വെെറസിൽ നിന്നും എനിക്കും എന്റെ രാജ്യത്തിനും ഞാൻ അമ്മ പറഞ്ഞത് അക്ഷരംപ്രതി അനുസരിക്കും."അതേ എന്റെ ഡയറി" ഞാൻ നിന്നോട് ഒരു കാര്യം കൂടി പറഞ്ഞോട്ടെ? എനിക്ക് ഇനിയും സ്കൂളിൽ പോകണം.ഒരുപാട് പഠിക്കണം.എന്റെ സ്വപ്നങ്ങൾ എല്ലാം നിറവേറ്റണം,അതിനുവേണ്ടി ഞാൻ കരുതലോടെ,ജഗ്രതയോടെ ഇരുന്നേ മതിയാവൂ......നിർത്തട്ടെ,നമ്മുടെ ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചു കിടക്കട്ടെ.ശുഭരാത്രി.
സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ