ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മണ്ണടിശാല , വെച്ചൂച്ചിറ

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് മണ്ണടിശാല .

തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും റാന്നിയിൽ നിന്ന് 14 കിലോമീറ്റർ ദൂരത്തിലുമാണ് വെച്ചൂച്ചിറ സ്ഥിതി ചെയ്യുന്നത്.

നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദത്തോടെ താമസിച്ചു വരുന്ന ഒരു അനുഗ്രഹീത പ്രദേശമാണിത്.

ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച്  മലനാട് , ഇടനാട് തീരപ്രദേശം എന്നിങ്ങനെ കേരളത്തെ മൂന്നായി തിരിക്കുമ്പോൾ മണ്ണടിശാല - വെച്ചൂച്ചിറ, മലനാട്ടിൽ സ്ഥിതി

ചെയ്യുന്നു. ഉരുളൻ കല്ല് , പാറ എന്നിവ ഈ പ്രദേശത്തെ കുന്നിൻ ചരിവുകളിൽ ധാരാളമായി കാണുന്നു.

പണ്ടുകാലത്ത് ഈ പ്രദേശത്ത് ജലക്ഷാമം നേരിട്ട സമയത്ത് വെള്ളത്തിന് വേണ്ടി വെച്ചൂ ചിറ (ചിറവെച്ചു) എന്നതിൽ നിന്ന് "വെച്ചൂച്ചിറ " ആയി പരിണമിച്ചു എന്ന് വിശ്വാസം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ : എച്ച് എസ്സ് എസ്സ്  , മണ്ണടിശാല -വെച്ചൂച്ചിറ കോളനി
  • പോസ്റ്റോഫീസ് ,മണ്ണടിശാല
  • പോലീസ് സ്റ്റേഷൻ , വെച്ചൂച്ചിറ
  • ഗ്രാമപഞ്ചായത്ത് കാര്യാലയം , വെച്ചൂച്ചിറ
  • കുടുംബാരോഗ്യകേന്ദ്രം , വെച്ചൂച്ചിറ
  • ഗവ: ആയുർവേദ ആശുപത്രി , വെച്ചൂച്ചിറ
  • കൃഷിഭവൻ , വെച്ചൂച്ചിറ
  • ഫെഡറൽ ബാങ്ക് , വെച്ചൂച്ചിറ

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ . വെച്ചൂച്ചിറ മധു (പത്ര പ്രവർത്തകൻ - മാതൃഭൂമി)
  • ശ്രീ. പി . സി ബിനോയ് (മുൻ പി എസ് സി സെക്രട്ടറി)

ആരാധനാലയങ്ങൾ

  • ശ്രീമഹാദേവ ക്ഷേത്രം , പരുവ -മണ്ണടിശാല
  • ശ്രീ ശാസ്‌താദേവി ക്ഷേത്രം , കുന്നം -വെച്ചൂച്ചിറ
  • സെന്റ് തോമസ് മാർത്തോമ പള്ളി, മണ്ണടിശാല - വെച്ചൂച്ചിറ
  • സെന്റ് ജോസഫ് വലിയപള്ളി , വെച്ചൂച്ചിറ
  • നസ്‌റത്തുൽ ഇസ്ലാം ജുമാ മസ്ജിദ് , വെച്ചൂച്ചിറ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ : എച്ച് എസ്സ് എസ്സ്  , മണ്ണടിശാല -വെച്ചൂച്ചിറ കോളനി
  • ഗവ: പോളിടെക്‌നിക്‌ കോളേജ്, വെച്ചൂച്ചിറ
  • ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ
  • സി എം എസ് എൽ പി സ്കൂൾ , വെച്ചൂച്ചിറ
  • വിശ്വബ്രാഹ്മണ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ,വെച്ചൂച്ചിറ

ചിത്രശാല