ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഡോക്ടേഴ്സ് ഡേ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ഡോക്ടേഴ്സ് ഡേ ദിനാചരണവും ഡോക്ടർമാരെ ആദരിക്കലും

ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിന്റെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് നന്ദി അറിയിക്കാനുള്ള ദിനമാണിന്ന്. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ തെറ്റിവിള കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി റോസാപ്പൂക്കളം പൊന്നാട യും നൽകി ആദരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ സുനിത ഡോക്ടർ ശ്രീജിത്ത് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിനോദ് എന്നിവരെ ശ്രീ മൻസൂർ സാർ പൊന്നാട നൽകി ആദരിച്ചു.  ഇന്ന് സമൂഹത്തിൽ വളരെയധികം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ലഹരി എന്ന വിപത്ത്. ഇതിനെതിരെ സീഡ് ക്ലബ് അംഗങ്ങൾ  ഒരുക്കിയ സ് കിറ്റ് ആയിരുന്നു അടുത്തതായി അവതരിപ്പിച്ചത്. മുഖ്യ കഥാപാത്രം അവതരിപ്പിച്ച മി ശ്രിയ എന്ന മിടുക്കിയെഎല്ലാവരും അഭിനന്ദിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്നും മധുരം വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ നജീന ആൻസി വിനോദ് എന്നിവർ ആശുപത്രിയെക്കുറിച്ചും ആശുപത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളോട് സംവദിച്ചു. എച്ച് എം മൻസൂർ സർ  അധ്യാപകരായ ഷുഹുദ് സാർ  ആതിര ടീച്ചർ എസ് എം സി അംഗം രേഖ എന്നിവർ ഈ യാത്രയിൽ പങ്കുചേർന്നു. വിദ്യാർത്ഥി പ്രതിനിധി മിശ്രിയ സീഡ് കോർഡിനേറ്റർ ജിജി എന്നിവർ  ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ചു.