ഗവ. യു പി സ്കൂൾ ചെമ്പിളാവ്/സ്കൂൾ സോഷ്യൽ സർവീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

5, 6, 7 ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലബ്ബാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിനും സമൂഹത്തിന് സേവനം ചെയ്യുന്നതിനും പ്രാപ്തരാക്കുക എന്ന ഉദ്ദേശമാണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി വിദ്യാർത്ഥികൾ സഹവാസ ക്യാമ്പുകളിൽ പങ്കെടുക്കുകയും നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. സ്കൂളിൻറെ അടുത്തുള്ള ഓൾഡേജ് ഹോം സന്ദർശിക്കുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുക, ശിൽപ്പശാലകൾ സംഘടിപ്പിക്കുക, സ്വയം പ്രതിരോധ ശേഷികൾ കൈവരിക്കുക, നെൽപ്പാടം സന്ദർശിക്കുക, പ്രകൃതി നടത്തം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീം വഴി നടത്തുകയുണ്ടായി.