ഗവ. യു.പി.എസ്. നിരണം മുകളടി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ,പുതിയ വർഷത്തെ ആസൂത്രണങ്ങൾ നടത്തുകയും ചെയ്യാറുണ്ട് .ക്ലബ് ചുമതലകൾ അദ്ധ്യാപകർ സ്വയം ഏറ്റെടുക്കുകയും ഭംഗിയായി നടത്താനുള്ള ക്രമീകരങ്ങൾ നടത്തുകയും ചെയ്യും .സ്കൂൾ തുറക്കുന്ന ആദ്യ ആഴ്‌ച തന്നെ ടാലെന്റ്റ് ലാബ് വിലയിരുത്തി കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും ,കുട്ടികൾ താല്പര്യപ്പെടുന്നത് പരിഗണിക്കുകയും ചെയ്യുന്നു .പ്രതിശാഭാശാലികളായ കുട്ടികൾ വ്യത്യസ്ത ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നു ക്ലബ്ബുകളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങൾ ആയിരിക്കും .ഓരോ ക്ലബ്ബിലും രണ്ട് അദ്ധ്യാപകർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു . യു .പി ക്ലാസ്സിലെ കുട്ടികളായിരിക്കും ഭാരവാഹികൾ .HM ക്ലബ് പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു

== വിദ്യാരംഗം കലാസാഹിത്യവേദി==

 വിദ്യാരംഗം  കലാ സാഹിത്യവേദിയുടെ   പ്രവർത്തനങ്ങൾ ഈ വർഷവും  പരിമിത സാഹചര്യങ്ങളിലും  നടന്നു വരുന്നു. സാഹിത്യ വേദിയുടെ സ്കൂൾതല സംഘടക സമിതി അംഗങ്ങളെ  ജൂൺ മാസത്തിൽ തന്നെ തിരഞ്ഞടുത്തു. 
  • ജനറൽ കൺവീനർ,,-ഹെഡ് മിസ്ട്രെസ്
  • ജോയിന്റ് കൺവീനർ -ഉഷാകുമാരി. എസ്
  • സെക്രട്ടറി -നവ്നീത് ആർ.കുറുപ്പ്
  • ജോയിന്റ് സെക്രട്ടറി -ആർച്ച.ടി.മുരളി
  • ആരോൺ.പി.ഏബ്രഹാം.

മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള എല്ലാ കുട്ടികളും ഇതിലെ അംഗങ്ങൾ ആണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - മലയാളം പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും. 1,2 ക്ലാസ്സ്‌കൾക്കു സ്കൂൾ തലവും,3,4ക്ലാസ്സ്‌കൾക്കു പഞ്ചായത്ത് തലവും,5,6,7ക്ലാസ്സ്‌കൾക്കു ഉപജില്ലാ തലത്തിലും ആണ് പരിപാടികൾ സംഘടിപ്പിക്കുക. ഈ. വർഷം സ്കൂൾ തലത്തിൽ മാത്രമേ വായനവാരം നടത്താൻ സാധിച്ചൊള്ളൂ. ജൂൺ 19 വായന ദിനാചാരണത്തിന്റെ ഭാഗമായി കുട്ടികൾക്കു ആവശ്യമുള്ള പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുകയുണ്ടായി. വായന മത്സരം നടത്തി. പത്ര വായന എൽ. പി തലം മുതൽ പ്രോത്സാഹിപ്പിച്ചു വരുന്നു. സ്കൂളിന് സമീപത്തത്തുള്ള വിജ്ഞാൻ വികാസ് ഗ്രന്ഥശാല കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ വായനക്കാവശ്യമായ പുസ്തകങ്ങൾ നൽകുന്നു .സ്കൂൾ വായനശാലയോടൊപ്പം ഗ്രന്ഥശാലയുടെ സഹകരണം വായനയുടെ വിശാലമായ ലോകത്തേക്ക് ചിറകടിച്ചുയരുന്ന ഞങ്ങളുടെ കുഞ്ഞിപ്പൂമ്പാറ്റകൾക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിഹായസുകൾ തുറന്നു നൽകുന്നു . ഗ്രന്ഥശാലാസംഘം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളപ്പോൾ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട് .

== ജ്യോതിശാസ്ത്ര ക്ലബ്ബ് ==
ശാസ്ത്ര ക്ലബ്ബിനോട് ചേർന്ന് പ്രവർത്തിക്കുന്നു. ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശവാരം ആഘോഷിച്ചു. ആകാശവിസ്മയക്കാഴ്ചകൾ കുട്ടികൾ  കുടുംബത്തോടൊപ്പം കൗതുകപൂർവ്വം നിരീക്ഷിച്ചു.റോക്കറ്റുനിർമ്മാണം,നിരീക്ഷണക്കുറിപ്പ്, ചിത്രശേഖരം എന്നീ പ്രവർത്തനങ്ങളിലൂടെ ഈ വാരം കുട്ടികൾക്ക് വിജ്ഞാനവും കൗതുകവും നിറഞ്ഞതായി .
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌'

എല്ലാ ക്ലബ്ബുകളുടെയും ഒപ്പം തന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനവും എല്ലാ വർഷവും ജൂൺ ആദ്യം തന്നെ ആരംഭിക്കുന്നു.ഓരോ മാസത്തിലും ആദ്യ ആഴ്ച തന്നെ മീറ്റിഗ് കൂടി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നു. ചുമതലകൾ ക്ലബ് അംഗങ്ങൾക്ക് വിഭജിച്ച് നൽകുകയും ചെയ്യുന്നു.

  പ്രവർത്തനങ്ങൾ
  • ശാസ്ത്ര ദിനാചരണങ്ങൾ സംഘടിപ്പിക്കുക
  • കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്ന പരിപാടികൾ
  • ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു.
  • സ്കൂൾ പൂന്തോട്ട, പച്ചക്കറി ത്തോട്ടനിർമ്മാണം എന്നിവയിൽ എന്നിവയിൽ ക്ലബ് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു
  • പ്ലാസ്ററിക് വിരുദ്ധ അവബോധക്ലാസ്സുകൾ
  • സെമിനാറുകൾ..........തുടങ്ങി നിരവധി പ്രവർത്തനങ്ങൾ

2020_2021 അധ്യയന വർഷത്തെ സയൻസ് ക്ലബ് അംഗങ്ങൾ

കൺവീനർ_ഷാന്റി. പി,

ജോയിന്റ് കൺവീനർ-ബിന്ദു ഫിലിപ്പോസ് സെക്രട്ടറി -ലുധിയ റജി ജോയിന്റ് സെക്രട്ടറി -ആരോമൽ

  • ഹെൽത്ത് ക്ലബ്‌ - സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനം ക്ലബ് കൺവീനറിൻറെ മേൽനോട്ടത്തിൽ ക്ലബ് അംഗങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ ക്ലാസ്സിൻെറയും പ്രതിനിധികളും സ്കൂൾ സ്റ്റാഫും ക്ലബ്ബിൽ അംഗങ്ങളാണ് .എല്ലാ ആഴ്ചകളിലും ശുചിത്വശീലങ്ങൾ ചെക്ക് ലിസ്റ്റ് ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അതാതു ക്ലാസ് പ്രതിനിധികളാണ് .ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യപ്രാധാന്യമുള്ള ദിനങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.6 / 10/ 2020 ചൊവ്വാഴ്ച വൈകുന്നേരം 8 .30 ന് സ്കൂൾതല ആരോഗ്യ ബോധ വൽക്കരണ ക്ലാസ്സ് ഗൂഗിൾ മീറ്റ് വഴി ബിന്ദു ടീച്ചർ എടുത്തു .വൃക്തി ശുചിത്വ വും ,പരിസര ശുചിത്വവും ഈ കോറോണക്കാലത്ത് എന്നതായിരുന്നു വിഷയം.
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം