പൂമ്പാറ്റ
പാറിപ്പാറി വരുന്നല്ലോ
എന്നുടെ സ്വന്തം പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്നു
തേൻ കുടിക്കാൻ വരുന്നല്ലോ
ചിറകുകൾ രണ്ടും വീശി വീശി
പാറി നടപ്പു പൂമ്പാറ്റ
തുള്ളി തുള്ളി നടപ്പൂ പ്പൂക്കളിൽ
തേൻ കുടിക്കാനെപ്പോഴും
കാണാനെന്തൊരു ചന്തമാണി
ബഹുവർണത്തിൻ പൂമ്പാറ്റ