ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ചക്കദിനം
നമ്മുടെ സംസ്ഥാനഫലമായ ചക്കയുടെ പ്രാധാന്യം മനസിലാകുന്നതിനുവേണ്ടി നടത്തുന്നതാണ് ചക്കദിനം.ജൂലൈ 4 ന് ചക്കദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.അസംബ്ലിയിൽ ചക്കയുടെ പ്രാധാന്യത്തെക്കുറിച്ചും പോഷകഗുണങ്ങളെക്കുറിച്ചും പ്രഥമഅധ്യാപകൻ വിശദമായി സംസാരിച്ചു.പി.റ്റി.എ പ്രസിഡന്റ് ശ്രീ.ബ്രൂസ്,ശ്രീ.ജോസ് സർ എന്നിവരും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദമാക്കി.സ്കൂൾ അങ്കണത്തിൽ ഒരു പ്ലാവിൻ തൈ നടുകയും ചെയ്തു.കുട്ടികൾക്ക് ചക്ക കൊണ്ടുള്ള വിഭവങ്ങൾ വിതരണം ചെയ്തു.ചക്ക വേവിച്ചതും,ചക്ക എരിശേരിയും നൽകി.കുട്ടികൾ വളരെ താല്പര്യത്തോടെ ഭക്ഷണം കഴിച്ചു.ചക്കയുടെ ഗുണങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരാക്കാൻ ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.
