ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

ശുചിത്വത്തിൽ പ്രധാനം വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ് .ആദ്യം ചെയ്യേണ്ടത് നമ്മുടെ വീടും പരിസരങ്ങളും വൃത്തിയായി സുക്ഷിക്കുക എന്നുള്ളതാണ് .നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പച്ചക്കറികൾ, മീൻ മറ്റ് ആഹാരപദാർത്ഥങ്ങൾ എന്നിവയുടെ മാലിന്യങ്ങൾ യാതൊരു തരത്തിലും പരിസരങ്ങളിലേക്കു വലിച്ചെറിയരുത് . അവ കമ്പോസ്റ്റ് വളങ്ങൾ ബയോഗ്യാസ് എന്നിവ നിർമ്മിക്കാൻ ഉപയോഗപ്പെടുത്തണം. നമ്മുടെ ചുറ്റുപാടുകളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് . അങ്ങനെ ചെയ്താൽ കൊതുകുകൾ പെരുകുകയും കൊതുകുകൾ പരത്തുന്ന രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യും . വ്യക്തിശുചിത്വവും കർശനമായി പാലിക്കേണ്ട ഒന്നാണ് . വ്യക്തി ശുചിത്വം പാലിക്കുന്നതിനായി പ്രഭാതകൃത്യങ്ങൾ കൃത്യമായി ചെയ്യുകയും രാവിലെയും വൈകുന്നേരവും കുളിക്കുകയും ആഹാരം കഴിക്കുന്നതിനു മുൻപ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുകയും ചെയ്യണം . അതുപോലെതന്നെ രാവിലെയും രാത്രിയിലും നിർബന്ധമായും പല്ലുകൾ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം . പൊതു വഴികളിൽ തുപ്പുകയോ മലമൂത്രവിസർജനം ചെയ്യുകയോ അരുത്.തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച് മൂക്ക് പൊത്തിപ്പിടിക്കണം .നഖങ്ങൾ വൃത്തിയായി സൂക്ഷിക്കണം .കൊറോണ രോഗം വ്യാപിക്കുന്ന ഈ കാലത്ത് കൈകൾ സോപ്പ് ഉപയോഗിച്ച് ൨൦ സെക്കന്റ് നേരം കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യണം .ആരോഗ്യമുള്ള ഒരു സമൂഹത്തിനു വേണ്ടി ശുചിത്വം പാലിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്




നന്ദു ബി
2 A ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം