ഇക്കോ ക്ലബ്ബ്

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചിറക്കൽ ഗ്രാമപഞ്ചായത്തുമായി കൈകോർത്ത് ഫലവൃക്ഷതൈകൾ നട്ടപിടിപ്പിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. കണ്ടൽ കാടിന്റെ പ്രത്യേകതകളെ കുറിച്ചറിയാൻ ഈ പ്രകൃതി നടത്തത്തിലൂടെ സാധിച്ചു.

 

വിദ്യാരംഗം കലാ സാഹിത്യ വേദി

ജി.എം.യു.പി സ്കൂൾ കാട്ടാമ്പള്ളിയുടെ ആഭിമുഖ്യത്തിൽ വായനാദിനം - വായന മാസാചരണം സമുചിതമായി നടന്നു - വായനദിന സ്പെഷ്യൽ അസംബ്ലി ചേർന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ബഹു.ഹെഡ്മാസ്റ്റർ സംസാരിച്ചു. ഗ്രന്ഥശാല സംഘം സ്ഥാപകനായപി.എൻ പണിക്കരെ സീനിയർ അസിസ്റ്റൻ്റ് ജ്യോതി ടീച്ചർ അനുസ്മരിച്ചു.വിദ്യാരംഗം കോ-ഓർഡിനേറ്ററായ സിന്ധു ടീച്ചർ കൊച്ചു രാജകുമാരൻ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി.

   എൽ.പി, യുപി വിഭാഗങ്ങൾക്ക് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലുംവായന മത്സരം സംഘടിപ്പിച്ചു. വായനദിന പോസ്റ്റർ, ഒരു ദിവസം ഒരു ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും

പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു.

ബഷീർദിനം

      ബഷീർ ദിന ക്വിസ്, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ലൈബ്രറിയിൽ ഒരു ദിവസം ,ബഷീർ കൃതികളെ പരിചയപ്പെടൽ തുടങ്ങി വൈവിധ്യമുള്ള പരിപാടികളോടെ ബഷീർദിനം ആഘോഷിച്ചു.

സയൻസ് ക്ലബ്

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ്സ്, പോസ്റ്റർ രചന,പതിപ്പ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.