ഗവ. എൽ പി എസ് വലിയഉദേശ്വരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1900 മാണ്ട് തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു.