ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകും.അതുകാരണം ശുചിത്വശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തി എടുക്കണം.അധ്യാപകരും രക്ഷിതാക്കളും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.നമ്മൾ കുട്ടികൾക്ക് വേണ്ട ചില പ്രധാനപ്പെട്ട ശുചിത്വ ശീലങ്ങൾ ഞാൻ പറയട്ടെ

കൈകൾ വൃത്തിയായി വയ്ക്കുക.ഭക്ഷണം കഴിക്കുന്നതിനു മുൻപും കക്കൂസിൽ പോയതിനുശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലതുപോലെ കൈകഴുകേണ്ടതാണ്.ഇതുവഴി രോഗം പരത്തുന്ന അണുക്കളെ കഴുകി കളയാൻ സാധിക്കും.കൈയിലേയും കാലിലേയും നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും.നമ്മൾ കാലിൽ ചെരുപ്പിടുന്നത് ശീലമാക്കണം. നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കുക.മറ്റുള്ളവർക്ക് രോഗം പകരാതിരിക്കുവാൻ ഇത് സഹായിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുകയും ചെയ്യരുത്. ദിവസവും കുളിക്കുകയും രണ്ടുനേരം പല്ലു തേയ്ക്കുകയും നാക്കും വൃത്തിയാക്കണം. കഴുകി ഉണക്കിയ വസ്ത്രങ്ങൾ വേണം നാം ധരിക്കാൻ.

ശരീരശുചിത്വം പാലിക്കുന്നതു കൂടാതെ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും നമ്മൾ കുട്ടികളുടെ ഉത്തരവാദിത്വമാണ്.

റോസ് പി.എസ്
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം