ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/കൊതിക്കു പറ്റിയ ആപത്ത്

കൊതിക്കു പറ്റിയ ആപത്ത്

ഒരു സ്ഥലത്ത് കിട്ടു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൻ മഹാ കൊതിയൻ ഉം വൃത്തിയില്ലാത്ത വ
നു മായിരുന്നു അവൻ വീട്ടിൽ അമ്മയുണ്ടാക്കുന്ന ആഹാരങ്ങൾ ഒന്നും കഴിക്കാറില്ല. അവൻ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ആഹാരങ്ങൾ ആണ് കൂടുതൽ ഇഷ്ടം. എപ്പോഴും അമ്മയോട് പറയാറുണ്ട്. അമ്മെ എനിക്ക് കടയിൽ നിന്നുള്ള ആഹാരത്തിനാണ് കൂടുതൽ രുചി യായി തോന്നുന്നത്. എനിക്ക് കടയിലെ ആഹാരം മതി.
 എനിക്ക് അമ്മയുണ്ടാക്കുന്ന ആഹാരം വേണ്ട ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ കിട്ടുമെന്ന് വല്ലാത്ത വയറുവേദനയു ണ്ടായി അവൻ അമ്മയെ വിളിച്ചു അമ്മയെ എനിക്ക് വയറു വേദന സഹിക്കാൻ വയ്യ. അമ്മ ഉടൻ തന്നെ അടുത്തുള്ള വൈദ്യനെ കൊണ്ടുപോയി കാണിച്ചു. എന്നിട്ടും വേദനയ്ക്ക് ശമനം ഉണ്ടായില്ല. അവസാനം ഡോക്ടറെ കാണാൻ തീരുമാനിച്ചു. ഡോക്ടറുടെ അടുത്തെത്തി ഡോക്ടർ ചോദിച്ചു. ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈ മുഖം എന്നിവ നന്നായി കഴിക്കാറുണ്ടോ? കടയിൽ നിന്ന് ആഹാരങ്ങൾ വാങ്ങിച്ച് കഴിക്കാറുണ്ടോ? എന്നിങ്ങനെ. അമ്മ മറുപടി കൊടുത്തു. അവൻ കടയിൽ ഉള്ള ബേക്കറി ആഹാരങ്ങൾ മാത്രമേ കഴിക്കാറുള്ളൂ. വീട്ടിലുണ്ടാക്കുന്ന ഒരു ആഹാര സാധനവും കഴിക്കാറില്ല. ഡോക്ടർ മരുന്നായി കുറച്ചു നിർദ്ദേശങ്ങൾ നൽകി. ഇനി ഒരിക്കലും കടയിൽ നിന്ന് ആഹാര സാധനങ്ങൾ വാങ്ങിച്ചു കഴിക്കരുത്. കാരണം അതിൽ രുചിക്ക് വേണ്ടി പല സാധനങ്ങളും ചേർക്കാറുണ്ട്. അതൊന്നും നമ്മുടെ ശരീരത്തിന് നല്ലതല്ല. അതൊക്കെ നമ്മുടെ ശരീരത്തെ നന്നായി ദോഷകരമായി ബാധിക്കുക ഉള്ളൂ. അമ്മയ്ക്കും ഒരു ഉപദേശം കൊടുത്തു കുട്ടികൾക്ക് വേണ്ട സാധനങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കുക. കടയിൽ ഉള്ള സാധനങ്ങൾ വാങ്ങിച്ചു കൊടുക്കാതിരിക്കുക. അന്നുമുതൽ കിട്ടു ത ന്റെ അമ്മ നല്ല നല്ല പലഹാരങ്ങൾ അവന് ഉണ്ടാക്കി കൊടുത്തു. അവൻ വളരെ ഇഷ്ടമായി കഴിക്കുകയും ചെയ്തു. കൂട്ടുകാരെ നിങ്ങൾ കടയിൽ നിന്നുള്ള സാധനങ്ങൾ വാങ്ങിച്ചു കഴിക്കാതെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപും കൈ, കാൽ, മുഖം എന്നിവ നന്നായി കഴിക്കുക നമ്മൾ എപ്പോഴും ശുചിത്വം പാലിക്കുക ശുചിത്വമുള്ള ശരീരത്തിൽ മാത്രമേ ശുചിത്വമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ.
 

നിവേദിത
3 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ