എന്നും പാറിപ്പാറി വരുന്നൊരു
ഏഴഴകുള്ളൊരു പൂമ്പാറ്റ
പൂവിനുള്ളിലെ തേനിൻ മധുരം
കൊതിയായ് നുകരും പൂമ്പാറ്റ
കുഞ്ഞിച്ചിറകുകൾ മെല്ലെ ഒതുക്കി
തേനിൻ മധുരം നുകരുമ്പോൾ
പൂവിൻ ചുണ്ടിലെ പുഞ്ചിരി കാണാൻ
കുഞ്ഞിക്കണ്ണ് തുറക്കുമ്പോൾ
ആഹാ! എന്തൊരു ചന്തം നീയെൻ
ഏഴഴകുള്ളൊരു പൂമ്പാറ്റേ.....