വേനലവധിയെ നശിപ്പിക്കാൻ
വന്ന കൊറോണെ നീ
ഞങ്ങൾ നിന്നെ തകർത്തീടും
ഇത് ഒരുമയുള്ള കേരളം
ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തെ തകർക്കാൻ നിനക്കാവില്ല
ഞങ്ങൾ എന്നും ഒന്നാണ്
ഒത്തൊരുമിച്ച് പൊരുതുന്ന മക്കളാണ്
ഈ സമയവും പോയീടും
സന്തോഷമെങ്ങും വന്നീടും
കൂട്ടുകാരോടൊത്ത് ഞങ്ങൾ
ആടിപ്പാടി രസിച്ചീടും