പോരാടുവാൻ നേരമായിന്നു കൂട്ടരേ.....
പ്രതിരോധ മാർഗത്തിലൂടെ.
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹ സന്ദർശനം-
നമുക്കൊഴിവാക്കിടാം ഹസ്തദാനം.
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല-
ഒരു ജനതയെതന്നെയല്ലേ...
ആരോഗ്യരക്ഷയ്ക്ക് നൽകുും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ -
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രദയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം,
ഈ ലോകനൻമയ്ക്കു വേണ്ടി........