ചെറുക്കാം തുരത്താം കോവിഡിനെ
ജീവനെടുക്കും മഹാമാരിയെ
നമിക്കാം നമിക്കാം ആവീരരെ
ആതുരസേവകരായവരെ
ഇടമില്ല ഇടമില്ല കോവിഡിനീ മണ്ണിൽ
ഇത് ദൈവത്തിൻ സ്വന്തം നാടല്ലോ
ഭയന്ന് പോയ് അമേരിക്ക ,ഇംഗ്ലണ്ട്,
ഇറ്റലി.ലോകം ഭരിക്കുന്നൊരാ സാമ്പത്തിക ശക്തികൾ
തകർന്നു പോയി കൊറോണയ്ക്കു മുന്നിൽ കുനിഞ്ഞു ശിരസ്സുകൾ പക്ഷേ
തകർന്നില്ല കേരളം പ്രളയക്കെടുതിയിൽ തകർന്നില്ല മഹാമാരി നിപ്പയ്ക്ക് മുന്നിൽ
ഇനി തകരില്ല കോവിഡിനുമുന്നിലും
ഒരുമയോടെന്നും ഒന്നിച്ചുനൽക്കും തുരത്തിടും
ഈ മണ്ണിൽ നിന്നു കൊറോണയെ
പാലിക്കാമൊരുമീറ്ററകലം
പഠിക്കാം ശുചിത്വശീലങ്ങൾ
സ്നേഹിക്കാം പ്രകൃതിയെ
ഈ വിഷുപ്പൊൻ പുലരിയിൽ വിടരട്ടെ
പ്രതീക്ഷതൻ കണിക്കൊന്നപ്പൂക്കൾ