കൊറോണ ശാസ്ത്രീയമായി അറിയേണ്ടത്
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻകുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത്.
വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും തുമ്മൽ ചുമ മൂക്കൊലിപ്പ് തൊണ്ടവേദന എന്നിവയുമുണ്ടാകും ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണവൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ്.
കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് പട്ടി,, പൂച്ച, എലി, കുതിര, പന്നി, ടർക്കി, കന്നുകാലികൾ, ഇവയെ ബാധിക്കാം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ കണ്ടുവരുന്നുണ്ട്. സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വയാണ് എന്നർത്ഥം.
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
രോഗം ഗുരുതരമായാൽ സാർസ് ന്യൂമോണിയ വൃക്കസ്തംഭനം എന്നിവ ഉണ്ടാകും. മരണവും സംഭവിക്കാം
ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനി യെപ്പോലെ ശ്വാസകോശനാളിയെ യാണ് ഈ രോഗം ബാധിക്കുന്നത്.
മൂക്കൊലിപ്പ് ചുമ തൊണ്ടവേദന പനി തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും പ്രായമുള്ളവർക്കും കുട്ടികൾക്കും ആണ് ഈ വൈറസ് കൂടുതൽ ബാധിക്കുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|