ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

എന്തെ തിരിക്കുന്നു
പിന്തിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിന്റെ പക്ഷക്കാർ
പരാജയപ്പെടുന്നുവോ?
തേരും കുതിരയും കാലാൾപ്പടകളും
ആകാശമൊക്കെ വിമാനവും
സ്വർണ നാണ്യങ്ങൾ എറിഞ്ഞു നീ
നേടിയ വർണങ്ങൾ വിതറും സുവർണ
കിരീടവും ഒക്കെയും വാരി എറിഞ്ഞു നീ
എങ്ങോട്ട് നഗ്നനായി ഓടുന്നതിന്നെൻ്റെ സോദരാ
എങ്ങോട്ട് പോകാൻ അപായത്തുരുത്തുകൾ
എല്ലാം ഇടിച്ച് നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ
തെറ്റ് തിരുത്തി തിരിച്ച് വരിക
പെറ്റമ്മയെ പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ട് കടങ്ങൾ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക

മുഹമ്മദ് സിനാൻ പി കെ
5 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത