ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ കൊറോണ. എങ്ങനെയാണ് എന്റെ ഉത്ഭവം എന്ന് പോലും എനിക്ക് അറിയില്ല്. പക്ഷേ മനുഷ്യരാൽ അവന്റെ അനുസരണയില്ലാത്ത ഭക്ഷ്യക്രമമാണ് അതായതാ എന്തും ഞാൻ കഴിക്കും എന്ന അവന്റെ അഹങ്കാരമാണ് എന്റെ ഉത്ഭവത്തിന് ആധാരം എന്ന് മാത്രം അറിയാം. മാനവരാശി മുഴുവനും എന്നെ ഇന്ന് എതിർക്കുകയാണ് , വെറുക്കുകയാണ് , ഭയപ്പെടു- കയാണ് , ശപിക്കുകയാണ് എന്നൊക്കെ എനിക്കറിയാംം. ഞാനെന്ത് ചെയ്യാൻ ? മനുഷ്യനെപ്പോലെ ആത്മഹത്യ ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ. ഞാൻ എന്ത്ചെയ്യാൻ ? എനിക്ക് നിങ്ങളെ ഉപദ്രവിക്കുവാൻ യാതൊരു താത്പര്യവുമില്ല. എന്നെ സൃഷ്ടിച്ചതു പോലെ നിങ്ങൾ തന്നെ എന്നെ നശിപ്പിച്ചോളൂ . എന്റെ ആയുഷ്ക്കാലം വളരെ കുറവാണെന്ന് എനിക്ക് അറിയാം . പക്ഷേ ഉത്പാദനശേഷി വളരെ കൂടുതലാണ് താനും. കൂട്ടുകാരേ , ഞാനെന്ന വൈറസിനെ നശിപ്പിക്കൂ. ഞാൻ പരത്തുന്ന കോവിഡ് -19 എന്ന മഹാമാരിയെ തുടച്ച് മാറ്റൂ , ഞാനില്ലാത്ത ലോകത്തിൽ നിങ്ങൾ ആരോഗ്യവാന്മാരായി ജീവിക്കു. അതാണ് എന്റെ സന്തോഷം. എന്നെ നശിപ്പിക്കില്ലേ ?
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം