ഗവ. എച്ച് എസ് പേരിയ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു .മുണ്ടോളി കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത് ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ പഠനമാരംഭിച്ചു .

സ്കൂൾ പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് മാവിലാ വീട്ടിൽ കണ്ണൻ നായർ എന്ന ജന്മിയാണ്. അങ്ങനെ പേരിയ 35 ൽ നിന്നും ഇന്ന് യുപിസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു .ചുരുങ്ങിയ കാലം കൊണ്ട് തന്നെ താല്ക്കാലിക ഷെഡ് ബലപ്പെടുത്താൻ ആയി സർക്കാരിൽ നിന്നും 8000 രൂപ അനുവദിച്ചു കിട്ടി. അന്ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ഐക്യ വയനാട് തഹസിൽദാർ ഉദ്ഘാടനം ചെയ്തു.നാട്ടുകാരുടെയും

പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറി ആയി ഉയർത്തി .പൊതുപ്രവർത്തകനും തലശ്ശേരി സ്വദേശിയുമായ പേരിയ ഉസ്മാൻ എന്ന ആളുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ച് 40 സെന്റ് സ്ഥലം വാങ്ങിച്ചു .നാട്ടുകാരുടെ കഠിന പ്രയത്നത്താൽ യുപി സ്കൂളിൽ കെട്ടിട നിർമ്മാണം പൂർത്തിയായി.മുൻകാല പി ടി എ പ്രസിഡന്റ് മാർ ,നാട്ടുകാർ,ഹെഡ്മാസ്റ്റർ ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായിഎംഎൽഎ കെ സി കുഞ്ഞിരാമൻറെ ശുപാർശപ്രകാരം ആർഎംഎസ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതി ഉൾപ്പെടുത്തി 16.11.2010 സ.ഉ. (എം എസ്) നമ്പർ 238/2010 പൊ. വി. പ്രകാരം 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയിഅപ്ഗ്രേഡ് ചെയ്തു .

2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു .ശ്രീ പ്രകാശൻ കെ

(HSA SS) ഹെഡ്മാസ്റ്റർ ഇൻചാർജ് അദ്ദേഹം ഉൾപ്പെടെ ആറ് അധ്യാപകരുമാണ് സ്കൂൾ ആരംഭത്തിൽ ഉണ്ടായിരുന്നത് .പിടിഎയും,നാട്ടുകാരുംഅധ്യാപകരുംപ്രവർത്തനമാരംഭിച്ചത് . സ.ഉ. (എം എസ് )കുട്ടികളുംചേർന്ന്നിർമ്മിച്ചതാൽക്കാലിക ഷെഡ്ഡിലാണ് സ്കൂൾ നമ്പർ 114/2011 പൊ. വി. 19/05/2011 പ്രകാരമാണ് അധ്യാപകഅനധ്യാപക തസ്തികകൾ അനുവദിച്ചത് .

നാട്ടുകാരുടെയും സുമനസ്സുകളെയും സഹായത്തോടെ സ്ഥലമെടുപ്പിന് വേണ്ടി 14 ലക്ഷം രൂപ സമാഹരിച്ചു . പേരിയ വില്ലേജിൽ ചാമങ്ങാട്ടുകുന്നിൽ പുൽമലയിലെ ഒരേക്കർ 50 സെന്റ് സ്ഥലം റി. സ. നമ്പർ 12/1A ഗവൺമെന്റ് ലേക്ക് നൽകിയതായി ഉള്ള രേഖയുടെ രജിസ്ട്രേഷൻ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് 20.09. 2013 ന് നടന്നു.

ശ്രീമതി കെ സി ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം 11 ലക്ഷം രൂപയ്ക്കാണ് രജിസ്ട്രേഷൻ നടത്തിയത്.02.03.2014 ന് സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടൽ ചടങ്ങ് നടന്നു .ബഹുമാനപ്പെട്ട പട്ടികജാതി യുവജന ക്ഷേമ വകുപ്പ് മന്ത്രികുമാരി പി. കെ ജയലക്ഷ്മി തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.2014 ആഗസ്റ്റിൽ കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്തു.

2015 ജനുവരി 12 രാവിലെ 10. 30 ന് പേരിയ ഗവൺമെന്റ് ഹൈസ്കൂളിന്റെ സ്വപ്നസാക്ഷാത്കാരമായ പുതിയ കെട്ടിടം ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിർവഹിച്ചു .കെട്ടിട സൗകര്യമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാത്ത സാഹചര്യത്തിൽ പ്രതിസന്ധികളെ സധൈര്യം നേരിട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിച്ചത് പ്രധാന അധ്യാപിക ശ്രീമതി സി ഉഷ ടീച്ചർ ആണ്.ആർ എം എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച 58 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷം രൂപയും ചേർത്ത് 70 ലക്ഷം രൂപ മുതൽമുടക്കി 6 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം 2016 ജനുവരിയിൽ പട്ടികവർഗ്ഗ യുവജന ക്ഷേമ മന്ത്രി കുമാരി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു .