ഗവ. എച്ച് എസ് പരിയാരം/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ
പ്രവർത്തനരീതി
ക്ലാസ് അദ്ധ്യാപകർ അവരുടെക്ലാസ്സിലേക്ക് വേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുത്തു വിതരണരജിസ്റ്ററിൽ രേഖപ്പെടുത്തുന്നു .
ഓരോ ക്ലാസിലെയും തിരഞ്ഞെടുത്ത കുട്ടി ലൈബ്രറേറിയന്റെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചകളിലും രജിസ്റ്ററിൽ രേഖപ്പെടുത്തി
പുസ്തക വിതരണം നടത്തുന്നു .വായിച്ച പുസ്തകത്തിന്റെ കുറിപ്പ് തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു .കൂടുതൽ വായനയ്ക്ക് കുട്ടികൾക്ക് ഗ്രന്ഥ ശാലയിൽ നിന്നും നേരിട്ട് പുസ്തകവിതരണവും നടത്തുന്നു
ക്ലാസ് ലൈബ്രറി
എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട് . കുട്ടികളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ,
പത്രങ്ങൾ ,എന്നിവ ഓരോ ക്ലാസ്സിലും തയ്യാറാക്കിയിരിക്കുന്നു .