ഗവ. എച്ച് എസ് കുറുമ്പാല/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഐ ടി ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകുന്നു.വിദ്യാലയത്തിലെ മിക്ക കുട്ടികളും ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായത് കൊണ്ട് തന്നെ രണ്ട് ക്ലബ്ബിൻെറയും പ്രവർത്തനം ഏകോപിച്ചാണ് മുന്നോട്ട് പോകുന്നത്.അഭിരുചിയുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകിവരുന്നു.അത് കൊണ്ട് തന്നെ സ്കൂൾ ശാസ്ത്രോത്സവങ്ങളിലും, ലിറ്റിൽ കെെറ്റ്സ് ക്യാമ്പുകളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് കഴിയുന്നു.

പ്രത്യേക പരിശീലനങ്ങൾ

സ്കൂൾ തല മത്സരങ്ങൾ നടത്തി വിവിധ മേഖലകളിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നു.അവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

  • ഡിജിറ്റൽ പെയിൻറിംഗ്
  • മലയാളം ടെെപ്പിംഗ്
  • പ്രോഗ്രാമിംഗ്
  • ആനിമേഷൻ
  • ക്വിസ്
  • മൾട്ടി മീഡിയ പ്രസൻറ്റേഷൻ
  • വെബ് പേജ് ഡിസെെനിംഗ് .....

മികവ‍ുകൾ

  • സബ് ജില്ല, ജില്ല, സംസ്ഥാന തല ഐ ടി മേളകളിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ‍ു.
  • 2022 വർഷത്തെ ലിറ്റിൽ കെെറ്റ്സ് ജില്ല ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ മാജിത സ‍ുൽത്താനക്ക് (2020-23 ബാച്ച് അംഗം) സെലക്ഷൻ ലഭിച്ച‍ു.
  • 2023-24 വർഷത്തെ സബ് ജില്ല തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി.
  • 2023-24 വർഷത്തെ സബ് ജില്ല തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍ക്രാച്ച് പ്രാേഗ്രാമിഗിൽ മ‍ുഹമ്മദ് നാഫിൽ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി.
  • 2023-24 വർഷത്തെ ജില്ല തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് നേടി.
  • 2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് ജില്ല ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ മ‍ുബശ്ശിറയും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും (2022-25 ബാച്ച് അംഗങ്ങൾ) തെരഞ്ഞടുക്കപ്പെട്ടു.
  • 2023-24 വർഷം തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് ബി ഗ്രേഡ് നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.