ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
2024-2025അധ്യയന വ൪ഷത്തെ പ്രവേശനോത്സവം 03/06/2024തിതിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടത്തി. എസ് എം സി യുടെ സഹകരണത്തോടെസ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വത്സല മോഹൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി,പ്ലസ് ടു, എൽ എസ് എസ് വിജയികൾക്കുള്ള സമ്മാനദാനവും ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് പങ്കെടുത്തതിനുള്ള അനുമോദനവും കഴിഞ്ഞ അക്കാദമിക വർഷത്തിലെ ക്ലാസ് തല വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. പ്രവേശനോത്സവ ഗാനവും മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശവും ICT സഹായത്തോടെ സംപ്രേക്ഷണം ചെയ്തു.
നവാഗതരായ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും സ്കൂളിലെ എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക് വിതരണവും നടത്തി. നോട്ട്ബുക്ക് വിതരണത്തിൽ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ സംഭാവന ഉണ്ടായിരുന്നു. എല്ലാവർക്കും പായസവിതരണവും നടത്തി.
പരിസ്ഥിതി ദിനം
05/06/2024 ബുധനാഴ്ച പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ 9 45 ന് special assembly ഹൈസ്കൂൾ ക്ലാസുകളുടെ നേതൃത്വത്തിൽ നടന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം, ഈ വർഷത്തെ മുദ്രാവാക്യം ഇവ പ്രധാനമായും അസംബ്ലിയിൽ എടുത്തു പറഞ്ഞു. എച്ച് എം ശ്രീമതി അനിത ടീച്ചറും സീനിയർ അസിസ്റ്റന്റ് സുധ ടീച്ചറും പരിസ്ഥിതി ദിന സന്ദേശം കൈമാറി.
കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
ബിആർസിയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു.
AMA യുടെ നേതൃത്വത്തിൽ ഔഷധസസ്യ തൈ നടീലും ബോധവൽക്കരണ ക്ലാസ്സും
വളം വിതരണവും നടന്നു.
തുടർന്നു സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണം ആരംഭിച്ചു.
വായന ദിനം
19/06/2024 ബുധനാഴ്ച വായനദിനം സമുചിതം ആഘോഷിച്ചു. രാവിലെ 9.45 ന് സ്പെഷ്യൽ അസംബ്ലി നടത്തി.വായനദിനത്തിന്റെ പ്രാധാന്യം, സന്ദേശം, പുസ്തകപരിചയം ഇവ നടത്തി.
കുട്ടികൾക്കായി വായനാദിന ക്വിസ് ,ഉപന്യാസ രചന ,കഥാരചന, കവിതാരചന, കവിത പാരായണം, കഥ പറയൽ മത്സരങ്ങൾ നടത്തി.
അന്താരാഷ്ട്ര യോഗ ദിനം
പത്താമത് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 21 വെള്ളിയാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ യോഗദിന സന്ദേശം അവതരിപ്പിച്ചു
സ്കൂളിലെ ഈ അക്കാദമിക വർഷത്തെ യോഗ പരിശീലനം ആരംഭിച്ചു.
യോഗ പരിശീലകൻ ഡോക്ടർ ദീപു വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് ക്ലബ്ബിന്റെയും AMA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം ഡോക്ടർ ദീപു വിശദീകരിച്ചു. സൂര്യനമസ്കാരത്തിന്റെ വിവിധ സ്റ്റെപ്പുകൾ കുട്ടികൾക്കായി പരിചയപ്പെടുത്തി. അഞ്ചു പുതിയ യോഗാസനങ്ങളുടെയും ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ബുധനാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ബാല സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം
പുലിയൂർ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി ജൂലൈ ആറിന് പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്കൂളിലെ നൂറിൽപരം കുട്ടികളും അധ്യാപകരും പങ്കെടുത്തു.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനം വെള്ളിയാഴ്ച രാവിലെ മുതൽ സമുചിതമായി ആഘോഷിച്ചു.
രാവിലെ നടന്ന അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് 11 മണിക്ക് സ്കൂളിൽ ലൈബ്രറി ഹാളിൽ ബഷീർ കൃതികളുടെപ്രദർശനം നടന്നു. UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾക്ക് ബഷീർ ദിന ക്വിസ്സും നടത്തി പുസ്തക പരിചയം നടത്തി. ബഷീർ ദിന പോസ്റ്റർ രചന മത്സരം എൽ പി കുട്ടികൾക്കായി നടത്തി.
വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ പുതിയ അംഗങ്ങളായ എട്ടാം ക്ലാസുകാരുടെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂലൈ 22ന്
അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു.
അബാക്കസ് ക്ലാസ്
സ്കൂൾ കുട്ടികൾക്കായി അബാക്കസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ജൂലൈ 24 ബുധനാഴ്ച ആദ്യ ക്ലാസ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഉച്ചക്കുശേഷം മൂന്നുമണിമുതൽ അബാക്ക ക്ലാസുകൾ എടുത്തുവരുന്നു.
യോഗ ക്ലാസ്
ഡോക്ടർ ദീപു ദിവാകരന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി യോഗ ക്ലാസുകൾ എടുത്തു വരുന്നു എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
പച്ചക്കറിത്തോട്ടം
ജൂലൈ 26ന് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലേക്ക് പച്ചക്കറി തൈകളുടെ വിതരണം നടന്നു. പ്രസ്തുത തൈകൾ സ്കൂൾ അങ്കണത്തിൽ നടുന്ന കർമ്മം ബഹുമാനപ്പെട്ട പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ അവർകൾ നിർവഹിച്ചു. സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ, SMC, മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് നാളിതുവരെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.
ഒളിമ്പിക്സ് ഓളം
2024 പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് കുട്ടികളിൽ ഒളിമ്പിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ഒളിമ്പിക്സ് ഓളം എന്ന പേരിൽ ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ ഏകദേശം 13 ദിവസത്തോളം ഒളിമ്പിക്സ് ഓളം എന്ന പേരിൽ എല്ലാദിവസവും ഉച്ചയ്ക്ക് 1.20 മുതൽ 1.40 വരെ സ്കൂൾ ലൈബ്രറിയിൽ വെച്ച് അവലോകന ക്ലാസുകൾ സംഘടിപ്പിച്ചു.
ഒളിമ്പിക്സ് സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12 ആം തീയതി ഉച്ചയ്ക്ക് ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു
സ്വാതന്ത്ര്യദിനാഘോഷം
ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷം 15/08/2024 വ്യാഴാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവും ലഘു സൽക്കാരവും ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 30 ഓടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വത്സല മോഹൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ എം ജി ശ്രീകുമാർ അവർകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.വിമുക്തഭടനായ സുബൈദാർ മേജർ ശ്രീ തമ്പി K T യെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന, ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2024 ഓഗസ്റ്റ് 16ന് നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് നേതൃത്വത്തിൽ സമ്മതി എന്ന ആപ്പിലൂടെയും നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ നോർമൽ ബാലറ്റ്നൊപ്പം ആപ്പിലൂടെയും വോട്ടെടുപ്പ് നടത്തി. അതിനായി സമിതി ആപ്പ് മൂന്ന് ലാപ്ടോപ്പുകളിൽ ഡൗൺലോഡ് ചെയ്ത് ഓരോ ക്ലാസിലെയും കാൻഡിഡേറ്റ് ഡീറ്റെയിൽസ് എന്റർ ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു അതോടൊപ്പം സമിതി ആപ്പിലും കാൻഡിഡേറ്റ് നെയിം നേരെയുള്ള ബട്ടൺ അമർത്തി.
വോട്ടെടുപ്പ് സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി. തുടർന്ന് സമ്മതി ആപ്പിലും റിസൾട്ട് എടുത്തു. രണ്ട് രീതിയിലും ഒരേ റിസൾട്ട് തന്നെ ലഭിച്ചു.
ഓണാഘോഷo
2024 സെപ്റ്റംബർ 13 ന്ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ അത്തപ്പൂക്കളം തയ്യാറാക്കി.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. ബിആർസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട 'ഓണ ചങ്ങാതി' എന്ന പരിപാടിയിലേക്ക് പുലിയൂർ കുടുംബത്തിന്റെ സംഭാവനയും കൈമാറി.
കായികമേള
ഈ വർഷത്തെ കായികമേള സെപ്റ്റംബർ 24 ആം തീയതി പൂർവാധികം ഭംഗിയോടെ സംഘടിപ്പിച്ചു. പല വിഭാഗങ്ങളിലായി നടത്തപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു.
സയൻസ് ഫെയർ
സെപ്റ്റംബർ 27 ആം തീയതി അറോറ എന്ന പേരിൽ സയൻസ് ഫെയർ സംഘടിപ്പിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള ശാസ്ത്ര ആശയങ്ങളും ഏതാനും ജ്യോതിശാസ്ത്ര ആശയങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനായിട്ടാണ് സയൻസ് ഓൺ വീൽസ് നേതൃത്വത്തിൽ സയൻസ് ഫെയർ സംഘടിപ്പിച്ചത്. സയൻസ് ക്ലബ് അസോസിയേഷന്റെ മുൻ സെക്രട്ടറിയായ ശ്രീ ടോമി എടക്കര ക്ലാസുകൾ നയിച്ചു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾ ഓരോ ഉപകരണങ്ങളുടെ പ്രവർത്തനവും ഓരോ പരീക്ഷണങ്ങളും മറ്റു കുട്ടികൾക്കായിവിശദീകരിച്ചു.
യൂണിറ്റ് ക്യാമ്പ്
ഒമ്പതാം ക്ലാസുകാരുടെ യൂണിറ്റ് ക്യാമ്പ് 2024 ഒക്ടോബർ 9 ന് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി യും കൈമാസ്റ്ററുമായ ശ്രീമതി സുധദേവി ടീച്ചറും SVHS കാരക്കാട് സ്കൂളിലെ ബിന്ദു ടീച്ചറും കൂടിയാണ് ക്യാമ്പിൽ ക്ലാസ് നയിച്ചത്.
ആനിമേഷൻ, സ്ക്രാച്ച് 3. ഇവയുടെ ക്ലാസുകൾ കുട്ടികൾക്കായി എടുത്തു.വളരെ മികച്ച രീതിയിൽ നടത്തിയ ക്ലാസുകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
യൂണിറ്റ് ക്യാമ്പിന്റെ അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിലേക്ക് ഒമ്പതാം ക്ലാസിലെ അനുപമ,അഞ്ജലി, വേദ,വൈഷ്ണവ് എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.
കലോത്സവം ഷൂട്ടിംഗ്
2024 25 അധ്യായന വർഷത്തെ ഉപജില്ലാ കലോത്സവം എൻഷൂട്ടിംഗ് എസ്എസ് എച്ച് എസ് എസ് മാന്നാർ വച്ചാണ് നടന്നത്. 2024 നവംബർ 6ൽ വേദി നാലിലെ നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ kites അംഗങ്ങളാണ് ചെയ്തത്. രണ്ട് ഗ്രൂപ്പായി രണ്ട് ക്യാമറ ഉപയോഗിച്ച് ഒരേസമയം വേദിയിൽ പ്രോഗ്രാം ഷൂട്ട് ചെയ്തു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി. മെമ്മറി കാർഡ് ബാറ്ററി ഇവയുടെ മൗണ്ടിംഗ് മൗണ്ടിംഗ് മെമ്മറി ഫുൾ ആകുമ്പോൾ ഡേറ്റ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുന്ന വിധം ഇതെല്ലാം കുട്ടികൾ തന്നെ ചെയ്തു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം
സംസ്ഥാന ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലയിലെ എല്ലാ സ്കൂളുകളിലും പതാക ഉയർത്തണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും നവംബർ 11 ന് രാവിലെ പതാക ഉയർത്തി.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ട്രോഫിക്ക് നവംബർ 12 ന് രാവിലെ 10.30 ന് വരവേൽപ്പ് നൽകി.
യുപി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
2024 നവംബർ 20 ന് ഒമ്പതാം ക്ലാസിലെ LK members നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ സ്റ്റുഡൻസിനായി ക്ലാസ് എടുത്തു.സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻഎന്നീ വിഭാഗങ്ങളിൽ കുട്ടികൾ ക്ലാസ് നയിച്ചു. Scratch ഉപയോഗിച്ച് ഗെയിമുകൾ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിച്ച് കുട്ടികളെ കൊണ്ട് തന്നെ ഗെയിമുകൾ നിർമ്മിപ്പിച്ചു. ആനിമേഷൻ സോഫ്റ്റ്‌വെയർ ആയ tupitube പരിചയപ്പെടുത്തി.
സ്കൂൾ ടൂർ
2024 25 അധ്യയന വർഷത്തെ സ്കൂൾ ടൂർ നവംബർ 22 വെള്ളിയാഴ്ച മൂന്നാറിലേക്ക് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽനിന്ന് പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം അടിമാലിയിൽ എത്തി അവിടെ സ്റ്റേ ചെയ്തു. ശനിയാഴ്ച പകൽ മൂന്നാറിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്യാമ്പ് ഫയർ നുശേഷം അവിടെ നിന്നും തിരിച്ച് ഞായറാഴ്ച രാവിലെ 5:30 യോടു കൂടി സ്കൂളിൽ എത്തിച്ചേർന്നു.
ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബറിലെ അവസാനത്തെ പ്രവർത്തന ദിവസമായ നടത്തി. കുട്ടികൾ അലങ്കരിച്ച ക്രിസ്മസ് ട്രീ യും കുട്ടികൾ തന്നെ നിർമ്മിച്ച നക്ഷത്രങ്ങളും വർണമനോഹരമായിരുന്നു. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
ഏകദിന ടൂർ
റോബോ2025 ജനുവരി മാസം പതിനാറാം തീയതി എറണാകുളം ജില്ലയിലേക്ക്ഏകദിന ടൂർ സംഘടിപ്പിച്ചു. രാവിലെ ആറുമണിയോടെ പുറപ്പെട്ട സംഘം എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. വാട്ടർമെട്ടോ,ഫോർട്ട് കൊച്ചി,മട്ടാഞ്ചേരി വില്ലിങ്ടൺ ഐലൻഡ് മറൈൻ ഡ്രൈവ് ,സുഭാഷ് പാർക്ക്,മെട്രോ റെയിൽ ,ലുലു മാൾ എന്നിവ സന്ദർശിച്ച ശേഷം രാത്രി 12 മണിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി.
റോബോട്ടിക് ഫെസ്റ്റ്
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു.
ORC CAMPAIGN
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ Our Responsibility to Children എന്ന പ്രൊജക്റ്റ് ന്റെ ഭാഗമായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കുകയും ഹൈ സ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി വിവിധ പ്രോഗ്രാംമുകൾ സംഘടിപ്പിക്കുകയുംചെയ്തു.10 std. ലെകുട്ടികൾക്കുവേണ്ടി happy learning, sslc motivation ക്ലാസ്സ്‌എന്നിവ സങ്കടിപ്പിച്ചു.
എങ്ങനെ പഠനം ആസ്വദികാം, പഠനത്തിന്റെപ്രാധാന്യം, sslc exam ഭവിയെഎങ്ങനെബാധിക്കും, എക്സാം കൂൾആയി നേരിടാനുള്ളtips എന്നിങ്ങനെഉള്ളകാര്യങ്ങൾ കുട്ടികൾക്ക്മനസിലാക്കികൊടുത്തു.
8,9 ക്ലാസ്സിലെകുട്ടികൾക്കുവേണ്ടി smart 40 എന്ന പേരിൽ തൃദിന ക്യാമ്പ് 3 orc trainers ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച.ജീവിതനൈപ്പുണ്യം എന്നവിഷയത്തെആസ്പതമാക്കി വിവിധ ഗെയിംസിലൂടെയും ആക്ടിവിറ്റീസ് ലൂടെയും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് ഏറ്റവും അനിവാര്യമായ life skills കുട്ടികളുടെ ജീവിതത്തിൽ ഉപകരിക്കും എന്നതിൽ തർക്കമില്ല.
പേരെന്റ്സ് നു വേണ്ടി smart parenting എന്നവിഷയത്തെ ആസ്പതമാക്കി ക്ലാസ്സ്‌കൾ സങ്കടിക്കപ്പെട്ടു.ഇത് എല്ലാവർക്കും വളയേറെ പ്രയോജന പ്രദമായിരുന്നു എന്ന് പേരെന്റ്സ് അഭിപ്രായപെട്ടു.
ലോക മാതൃഭാഷാ ദിനം
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ മാതൃഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിയത് കുട്ടികൾ ഏറ്റുചൊല്ലി.കവിത പാരായണം, കേരള ഗാനം എന്നിവ ആലപിച്ചു.
ബഡ്ഡിങ് റൈറ്റേഴ്സ് -എഴുത്തുകൂട്ടം വായന കൂട്ടം
ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ബഡ്ഡിങ് റൈറ്റേഴ്സ് ഉദ്ഘാടനം ജി മനു പുലിയൂർ നിർവഹിച്ചു ശില്പശാലയിൽ ആദ്യമായി മഞ്ഞുരുക്കൽ എന്ന പരിപാടി അതിൽ കുട്ടികളെ ഗ്രൂപ്പായി ഇരുത്തി ഗാന്ധി തൊടൽ മാല എന്ന കവിത ഒരു ഗ്രൂപ്പിലും കൊടുത്തിട്ട് അതിന്റെ ഈണം കണ്ടെത്താൻ ആവശ്യപ്പെടുകയും കുട്ടികളെ കണ്ടെത്തിയും ഗ്രൂപ്പായി അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്തു ഈ കവിതയുടെ ഓഡിയോ കുട്ടികളെ കേൾപ്പിക്കുന്നു കവിതയിലെ ആശയങ്ങൾ മനസ്സിലാക്കി കൊടുക്കുന്നു അടുത്തതായി പുതു വാക്ക് പുതു കവിത എന്ന പ്രവർത്തനം നാലുവരി കവിത അതിനെപ്പറ്റി ഈണം കണ്ടെത്തുന്നു അങ്ങനെ കവിതയിലൂടെ ഇതിലെ വാക്യപ്രയോഗങ്ങൾ പ്രയോഗിച്ചത് മനസ്സിലാക്കി മഴയുമായി ബന്ധപ്പെട്ട കവിത രചിക്കാൻ ആയിട്ട് കുട്ടികൾക്ക് കൊടുക്കുന്നു അതായത് പ്രകൃതി പ്രതിഭാസവുമായി ബന്ധപ്പെട്ട വാക്യങ്ങൾ പദപ്രയോഗങ്ങൾ പ്രയോഗിച്ചിട്ട് അതുമായി ബന്ധപ്പെടുത്തി കവിത ആരേിക്കാനായിട്ട് കുട്ടികളോട് ആവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി കവിത രചിച്ചു വാക്ക് ഓർത്തതും അതുപോലെ തന്നെ വായനയിലെ വൈവിധ്യം ഒരു മുത്തശ്ശിയുടെ കവിത മുത്തശ്ശിയുടെ ചിത്രം വരയ്ക്കുന്നു അതുപോലെതന്നെ കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുന്നു ശില്പ ശാല യിൽ നിന്നും രണ്ടു കുട്ടികളെbrc തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്