ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം

എന്റെ മരം പദ്ധതി


ഈ വർഷത്തെ പരിസ്ഥിതി ദിനം, സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി, ജെ.ആർ.സി, ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്സ്.എസ്സ്  അംഗങ്ങൾ എന്നവരുടെ സഹകരണത്തോടെ  പരിസ്ഥിതി വാരമായി ആചരിച്ചു. 	കേരള വനം വകുപ്പ് വിതരണം ചെയ്ത 600 വൃക്ഷതൈകളിൽ 200 എണ്ണം എട്ടാം ക്ലാസ്സിലെ മരം സംരക്ഷിക്കാൻ തയ്യാറായിട്ടുള്ള വളണ്ടിയർമാരും എസ്.പി.സി , ജെ.ആർസി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു.പ്രാദേശിക പരിഗണനയനുസരിച്ച് മുള,മഹാഗണി,പൂമരം,വലിയ മന്ദാരം, ആര്യവേപ്പ്,കണിക്കൊന്ന എന്നീ ഇനത്തിൽപ്പെട്ട തൈകളാണ് വിതരണം ചെയ്തത്. സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ മരങ്ങൾ നടുന്നതിനാവശ്യമായ കുഴികൾ തലേ ദിവസം തന്നെ തയ്യാറാക്കി വെച്ചു. 
   വൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം ബഹു. പി.ടി.എ പ്രസിഡണ്ട് ശ്രി .കെ.എം രാഘവൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സൂസൻ റൊസാരിയോ  അദ്ധ്യക്ഷത വഹിച്ചു.	
 പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സെമിനാർ സംഘടിപ്പിച്ചു. ശ്രി. ശിവൻ (സീനിയർ സയിന്റിസ്റ്റ്, എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ) സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങിൽ കെ.ബി.നസീമ(ബഹു.ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ) അധ്യക്ഷം വഹിച്ചു..	സ്കൂൾ പി.ടി എ .യുടെ സഹകരണത്തോടെ സ്കൂൾ പരിസരത്ത് വിവിധ തരം മാവ്, ഞാവൽ, റംബുട്ടാൻ ചാമ്പ, അത്തി, മുതലായ ഫലവൃക്ഷങ്ങളുടെ തൈകളും നട്ടു പിടിപ്പിച്ചു. വൃക്ഷത്തൈകളുടെ സംരക്ഷണ ചുമതല പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്ക്  വിഭജിച്ചു നൽകി.എന്റെ മരം എന്ന പേരിൽ ഒരു ഡയറി സൂക്ഷിക്കാനും അതിൽ അവരവരുടെ മരത്തിന്റെ വളർച്ചയും കാലഭേദമനുസരിച്ച് വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തി വെയ്ക്കാനും നിർദ്ദേശിച്ചു.