ഒരു ദിനം ഞാനൊരിരുൾ തപസ്സിൽ നിന്നും
ഭീതിയേറൂം വാർത്തകേട്ടൂഞെട്ടിയുണർന്നു.
അതിലൊരു അലതല്ലും കടലുണ്ടാർന്നു
അതിലാരോ നെഞ്ചുവിങ്ങി കരഞ്ഞിരുന്നു.
പോയകാലം നിപ്പ നമ്മെ-
തളർത്തിപോയി
ഇന്നതാ ഒരുവൻ പേരു മാറ്റി
മടങ്ങി വന്നു.
അതിനാൽ മരണവും ഈ നാടിൻ റാണിയായി
ദൈവത്തിൻ സ്വന്തമെന്ന പേരു മാത്രം.
അതിനായി ഒരു കൂട്ടം മനുജർ തൻ
ജീവിതവും ജീവൻ പോലും കടം കൊടുത്തു.
ഇന്നതാണീ കേരളത്തിൻ സുരക്ഷയ്‍ക്കായി
ഇന്നൊരായിരങ്ങൾക്കിവിടെ ഉറക്കമില്ല..
അശ്രദ്ധയാൽ വന്നൊരീ
വിപത്തു മൂലം ലോകവും ഭൂമിയും
കൂട്ടിലായി
മർത്ത്യനോ വീടെന്ന കൂട്ടിലായ്