ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്
ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി
ഹിരോഷിമ നാഗസാക്കി ദിനം
ആണവായുധം എന്ന വിപത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തം മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രത കുറയുന്നില്ല. 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമ നഗരം, അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അമേരിക്ക നാഗസാക്കിയും തകർത്തെറിഞ്ഞു. ഓരോ യുദ്ധങ്ങളിലും ഇല്ലാതാകുന്നത് മനുഷ്യ സംസ്കാരങ്ങൾ ആണ്. സാമ്രാജ്യത്തിൽ ശക്തികൾ ,അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു. ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ ആവശ്യകതയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് തന്നെ ഗവ. എച്ച്.എസ്.എസ്., ഇടപ്പള്ളിയിൽ ഈ ദിനത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. ഈ ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് സ്കൂൾ വിദ്യാർഥികൾ ഗാനം ആലപിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കൊറോണ എന്ന മഹാമാരിക്ക് ഇടയിലും എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി, ഇടപ്പള്ളിയിൽ സ്വാതന്ത്രദിനം കൊണ്ടാടുകയുണ്ടായി.രാവിലെ ബഹുമാനപ്പെട്ട പ്ലസ് ടു പ്രിൻസിപ്പൽ ശങ്കരനാരായണൻ സർ, പി. ടി. എ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കാർത്തിക ടീച്ചർഎന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ സ്വാഗതമാശംസിച്ചു. ശ്രീമതി കാർത്തിക ടീച്ചർ സ്വാതന്ത്ര്യദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു . സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയുണ്ടായി. പ്ലസ് ടു വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു .നന്ദി പ്രസംഗത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് വിരാമമായി.സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുംഅദൈദ് സജീവ് ഒന്നാം സ്ഥാനത്തിനു അർഹയായി.