കോട്ടയം ജില്ലാ സ്കൂൾ പ്രവേശനോത്സവം 2025 കൂടുതൽ വായിക്കുക
പ്രവേശനോത്സവം 2025 കൂടുതൽ വായിക്കുക
കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ഹണി ജി അലക്സാണ്ടർ സ്വാഗതമാശംസിച്ചു. കോട്ടയം ജില്ലാ കളക്ടർ ശ്രീ ജോൺ വി സാമുവൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി അവരെ സ്കളിലക്ക്b സ്വാഗതം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ശ്രീമതി ഹൈമി ബോബി അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്ത് സംസാരിച്ചു. കോട്ടയം വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുനിമോൾ എം ആർ, പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി മഞ്ജു പി കെ, പി റ്റി എ പ്രസിഡന്റ് ശ്രീ കെ എൻ രാജൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ പി ആർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പ്രിയ ഗോപാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കൃഷ്ണകുമാരി പി കെ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങൾ, പി റ്റി എ,എം പി ടി എ,എസ് എം സി അംഗങ്ങൾ,സാംസ്കാരിക മേഖലകളിൽ പെട്ടവർ രക്ഷിതാക്കൾ,തദ്ദേശവാസികൾ, പൂർവ വിദ്യാർഥികൾ രക്ഷകർത്താക്കൾ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.